തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി
Wednesday, September 22, 2021 10:05 PM IST
നെ​ടു​ങ്ക​ണ്ടം: സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ൽ ജോ​ലി​ചെ​യ്യു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ലു​ട​മ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡാ​യ ആ​ന​ക്ക​ല്ല് മേ​ഖ​ല​യി​ലെ പ​ന​ച്ച​നാ​നി​ക്ക​ൽ എ​സ്റ്റേ​റ്റി​ൽ ജോ​ലി​ചെ​യ്യു​ന്ന 16 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് വാ​ക്സി​ൻ നി​ഷേ​ധി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ​ട്ടം​കോ​ള​നി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​ക്സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും വാ​ർ​ഡ് മെ​ന്പ​റും തൊ​ഴി​ലു​ട​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.
എ​ന്നാ​ൽ ത​ന്‍റെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വാ​ക്സി​ൻ ആ​വ​ശ്യ​മി​ല്ല എ​ന്ന നി​ല​പാ​ടാ​ണ് എ​സ്റ്റേ​റ്റ് ഉ​ട​മ സ്വീ​ക​രി​ച്ച​ത്. കൂ​ടാ​തെ വാ​ർ​ഡി​ലെ ശൂ​ല​പ്പാ​റ​യി​ൽ ന​ട​ത്തി​യ വാ​ക്സി​ൻ ക്യാ​ന്പി​ൽ തൊ​ഴി​ലാ​ളി​ക​ളു​മാ​യി എ​ത്താ​ൻ എ​സ്റ്റേ​റ്റ് ഉ​ട​മ​യോ​ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​തി​ന് ത​യാ​റാ​യി​ല്ല.
ഇ​തി​നേ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.
റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ, നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, നെ​ടു​ങ്ക​ണ്ടം ലേ​ബ​ർ ഓ​ഫീ​സ​ർ, നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് എ​ന്നി​വ​ർ​ക്കും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ന​ൽ​കി​യി​ട്ടു​ണ്ട്.