ഷോ​പ്പ് സൈ​റ്റ് പ​ട്ട​യ​ങ്ങ​ൾ​ക്ക് ന​ട​പ​ടി​യാ​യി​ല്ല
Wednesday, September 22, 2021 10:05 PM IST
രാ​ജാ​ക്കാ​ട്: ഷോ​പ്പ്സൈ​റ്റു​ക​ൾ​ക്ക് പ​ട്ട​യം ആ​വ​ശ്യ​പ്പെ​ട്ടും ഭൂ​പ​തി​വു നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി ആ​വ​ശ്യ​പ്പെ​ട്ടും രാ​ജാ​ക്കാ​ട്ടെ വ്യാ​പാ​രി​ക​ളും പ​ട്ട​യ അ​വ​കാ​ശ സ​മി​തി​യും മ​റ്റു സം​ഘ​ട​ന​ക​ളും ന​ട​ത്തി​യ എ​ല്ലാ സ​മ​ര​ങ്ങ​ളും വി​ഫ​ല​മാ​യി.
ഭ​രി​ച്ചു​കൊ​ണ്ടി​രു​ന്ന സ​ർ​ക്കാ​രി​ന് ഭ​ര​ണ തു​ട​ർ​ച്ച​യു​ണ്ടാ​യി 100 ദി​ന​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഭൂ​നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത് ഷോ​പ്പ് സൈ​റ്റു​ക​ൾ​ക്ക​ട​ക്കം പ​ട്ട​യം ന​ൽ​കാ​ൻ ന​ട​പ​ടി​യാ​യി​ട്ടി​ല്ല.
രാ​ജാ​ക്കാ​ട് ടൗ​ണി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ജ്വ​ല്ല​റി​ക്ക് പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​വാ​സ സ​മ​ര​വും മ​റ്റു പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ച​ത്.
സ​മ​രം ന​ട​ത്തി ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്ന് ഭൂ​നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടും നാ​ളി​തു​വ​രെ പ​ട്ട​യ​ത്തി​ന്‍റെ നി​യ​മ​ക്കു​രു​ക്ക് അ​ഴി​ഞ്ഞി​ട്ടി​ല്ല.
അ​ടി​യ​ന്ത​ര​മാ​യി ഭൂ ​നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ഭേ​ദ​ഗ​തി ചെ​യ്ത് പ​ട്ട​യം ന​ൽ​ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ. മാ​ത്യു, രാ​ജാ​ക്കാ​ട് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി വി.​എ​സ്. ബി​ജു എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.