ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന്
Wednesday, September 22, 2021 10:05 PM IST
നെ​ടു​ങ്ക​ണ്ടം: ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് 1964-ലെ​യും 1993-ലെ​യും ഭൂ​പ​തി​വു ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി ചെ​യ്യാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക, ഭൂ​പ​തി​വു ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യു​ക, അ​ർ​ഹ​രാ​യ മു​ഴു​വ​ൻ ക​ർ​ഷ​ക​ർ​ക്കും സ​മ​യ​ബ​ന്ധി​ത​മാ​യി പ​ട്ട​യം ന​ൽ​കു​ക, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ഉ​പ​ദ്ര​വ​ത്തി​ൽ​നി​ന്നും കൃ​ഷി​ക്കാ​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ക, വ​ന്യ​മൃ​ഗ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന കൃ​ഷി​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, പ​ട്ട​യ​ഭൂ​മി​യി​ൽ ക​ർ​ഷ​ക​ർ ന​ട്ടു​വ​ള​ർ​ത്തി​യ മ​ര​ങ്ങ​ൾ യാ​തൊ​രു ഉ​പാ​ധി​യു​മി​ല്ലാ​തെ മു​റി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ക, ജി​ല്ല​യി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പി​ൻ​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പാ​ർ​ട്ടി ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ചെ​റു​തോ​ണി മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്താ​നും തീ​രു​മാ​നി​ച്ച​താ​യി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ബി മൂ​ലേ​പ്പ​റ​ന്പി​ൽ അ​റി​യി​ച്ചു. രാ​വി​ലെ 10.30-ന് ​ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ പാ​ർ​ട്ടി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ അ​ഡ്വ. പി.​സി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും.