ഗ്രേ​ഡു കു​റ​ഞ്ഞ ഏ​ല​ക്ക വ്യാ​പാ​രി​ക​ൾ വാ​ങ്ങു​ന്നി​ല്ലെ​ന്നു പ​രാ​തി
Wednesday, September 22, 2021 10:05 PM IST
നെ​ടു​ങ്ക​ണ്ടം: ഗ്രേ​ഡു​കു​റ​ഞ്ഞ ഏ​ല​ക്കാ​യ് വ്യാ​പാ​രി​ക​ൾ വാ​ങ്ങു​ന്നി​ല്ലെ​ന്ന് ഇ​ടു​ക്കി ജി​ല്ലാ ചെ​റു​കി​ട-​ഇ​ട​ത്ത​രം ഏ​ലം ക​ർ​ഷ​ക അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു. ഏ​ല​ക്കാ​യു​ടെ വി​ല​യി​ടി​ക്കാ​ൻ വ്യാ​പാ​രി​ക​ൾ ന​ട​ത്തു​ന്ന ശ്ര​മ​മാ​ണി​തെ​ന്നാ​ണ് പ​രാ​തി.
കൈ​വി​ല വ്യാ​പാ​രി​ക​ൾ ര​ണ്ടാം​ത​രം ഏ​ല​ക്കാ വി​ല​ക്കെ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. കാ​ലാ​വ​സ്ഥ​യി​ലെ മാ​റ്റ​വും കൃ​ഷി മ​രു​ന്നു​ക​ളു​ടെ ഗു​ണ​മേ​ൻ​മ​ക്കു​റ​വും മൂ​ലം ഈ​വ​ർ​ഷം ഏ​ല​ക്കാ​യ്ക്ക് വ്യാ​പ​ക​മാ​യി ചൊ​റി, അ​ഴു​ക​ൽ എ​ന്നി​വ ബാ​ധി​ച്ചി​ട്ടു​ണ്ട. ഇ​ത് വി​ൽ​ക്കാ​നാ​വാ​തെ ക​ർ​ഷ​ക​ർ വി​ഷ​മി​ക്കു​ക​യാ​ണ്. ലേ​ല കേ​ന്ദ്ര​ങ്ങ​ളി​ൽ ശ​രാ​ശ​രി വി​ല 1000 രൂ​പ​യി​ൽ നി​ല​നി​ർ​ത്തി ഏ​ലം ലേ​ല ഏ​ജ​ൻ​സി​ക​ളും ക​ച്ച​വ​ട​ക്കാ​രും ക​ർ​ഷ​ക​രെചൂ​ഷ​ണം ചെ​യ്യു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. കൃ​ഷി​ച്ചി​ല​വ് ത​ന്നെ ആ​യി​രം രൂ​പ​യ്ക്ക് മു​ക​ളി​ലാ​കു​ന്ന​തി​നാ​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ ക​ർ​ഷ​ക​ർ​ക്ക് വി​പ​ണി​യി​ൽ ര​ണ്ടാം​ത​രം ഏ​ല​ക്കാ വി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത​ത് ഇ​ര​ട്ടി പ്ര​ഹ​ര​മാ​കു​ക​യാ​ണ്.
ലേ​ല ഏ​ജ​ൻ​സി​ക​ൾ വ്യാ​പാ​രി​ക​ളാ​ക​രു​ത് എ​ന്ന നി​യ​മം കാ​റ്റി​ൽ പ​റ​ത്തി ഏ​ജ​ൻ​സി​ക​ൾ​ത​ന്നെ ലേ​ല​ത്തി​ൽ​നി​ന്നും കാ​യ് വാ​ങ്ങു​ന്ന​തും റീ ​പൂ​ൾ ചെ​യ്യു​ന്ന​തും ബോ​ർ​ഡ് നി​യ​ന്ത്രി​ക്കു​ന്നി​ല്ല. ഇ​തു​മൂ​ലം ഉ​ത്പാ​ദ​ന​ത്തേ​ക്കാ​ൾ കൂ​ടി​യ അ​ള​വി​ൽ ലേ​ല കേ​ന്ദ്ര​ങ്ങ​ളി​ൽ പ​തി​വു​ണ്ടാ​കു​ന്ന​ത് വി​പ​ണി വി​ല ഇ​ടി​യു​വാ​ൻ കാ​ര​ണ​മാ​കു​ന്ന​താ​യും അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ ജോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ കൊ​ച്ചു​പ​റ​ന്പ​ൻ എ​ന്നി​വ​ർ ആ​രോ​പി​ച്ചു.