സി​ടി​സി​ആ​ർ​ഐ കി​ഴ​ങ്ങു​വി​ള വി​ത്തു​ഗ്രാ​മ​ങ്ങ​ൾ ഇ​ടു​ക്കി​യി​ൽ
Wednesday, September 22, 2021 10:04 PM IST
രാ​ജ​കു​മാ​രി: തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര കി​ഴ​ങ്ങു​വി​ള ഗ​വേ​ഷ​ണ സ്ഥാ​പ​നം (സി​ടി​സി​ആ​ർ​ഐ) പു​തി​യ കി​ഴ​ങ്ങു​വി​ള ഇ​ന​ങ്ങ​ളു​ടെ വി​ത്തു ഗ്രാ​മ​ങ്ങ​ൾ ഇ​ടു​ക്കി​യി​ൽ വി​ക​സി​പ്പി​ക്കു​ന്നു. വി​ഭ​വ ഉ​പ​യോ​ഗ​ത്തി​ലെ കൃ​ത്യ​ത​യും സം​യോ​ജി​ത കൃ​ഷി സ​ന്പ്ര​ദാ​യ​ങ്ങ​ളും ഇ​ടു​ക്കി​യു​ടെ ഭാ​വി കൃ​ഷി​യു​ടെ മു​ഖ്യ​കാ​ര്യ​മാ​ണെ​ന്ന് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ശാ​ന്ത​ൻ​പാ​റ കെ​വി​കെ​യി​ൽ ന​ട​ത്തി​യ ക​ർ​ഷ​ക പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം​ചെ​യ്ത ബം​ഗ​ളു​രു അ​ട്ടാ​രി ഡ​യ​റ​ക്ട​ർ ഡോ. ​വി. വെ​ങ്ക​ട സു​ബ്ര​മ​ണ്യ​ൻ പ​റ​ഞ്ഞു.
മ​ര​ച്ചീ​നി​യു​ടെ​യും മ​ധു​ര​ക്കി​ഴ​ങ്ങി​ന്‍റെ​യും നൂ​ത​ന ഇ​ന​ങ്ങ​ളു​ടെ ന​ടീ​ൽ വ​സ്തു​ക്ക​ൾ ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം​ചെ​യ്തു. തെ​ര​ഞ്ഞെ​ടു​ത്ത ക​ർ​ഷ​ക​രെ വി​ത്തു​ല്പാ​ദ​ക​രാ​യി മാ​റ്റി അ​താ​ത് പ്ര​ദേ​ശ​ത്തു​ത​ന്നെ പു​തി​യ വി​ത്തി​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നാ​ണ് ഈ ​പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സി​ടി​സി​ആ​ർ​ഐ ക്രോ​പ് പ്രൊ​ഡ​ക്ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി. ബൈ​ജു അ​റി​യി​ച്ചു.
ശ്രീ ​ര​ക്ഷ മ​ര​ച്ചീ​നി ഇ​നം വ​ര​ൾ​ച്ചാ പ്ര​തി​രോ​ധ​വും വൈ​റ​സ് പ്ര​തി​രോ​ധ​വും ഉ​യ​ർ​ന്ന വി​ള​വും കൂ​ടു​ത​ൽ ദി​വ​സം കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​ൻ ക​ഴി​വു​മു​ള്ള ഇ​ന​മാ​ണ്.
കി​ഴ​ങ്ങു വി​ള​ക​ളു​ടെ മൈ​ക്രോ ഫു​ഡും ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ന​ട​ത്തി. കി​ഴ​ങ്ങു വി​ള​ക​ളു​ടെ ശാ​സ്ത്രീ​യ കൃ​ഷി, വി​ത്തു ഗ്രാ​മ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യെ​പ​റ്റി സി​ടി​സി​ആ​ർ​ഐ ശാ​സ്ത്ര​ജ്ഞ​രാ​യ ഡോ. ​വി. ര​മേ​ഷ്, ഡോ. ​ഡി. ജ​ഗ​ന്നാ​ഥ​ൻ എ​ന്നി​വ​ർ ക്ല​സെ​ടു​ത്തു.
കെ​വി​കെ മേ​ധാ​വി ഡോ. ​മാ​രി​മു​ത്തു, ഡോ. ​സു​ധാ​ക​ർ, ഡോ. ​മ​ഞ്ജു, കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ ബെ​റ്റ്സി, ബെ​ന്നി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.