വ​ണ്ടി​പ്പെ​രി​യാ​ർ - തേ​ങ്ങാ​ക്ക​ൽ പി​എം​ജി​എ​സ് വൈ ​റോ​ഡ് ത​ക​ർ​ന്നു
Wednesday, September 22, 2021 10:04 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: പി​എം​ജി​എ​സ് വൈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ണി​ക​ഴി​പ്പി​ച്ച വ​ണ്ടി​പ്പെ​രി​യാ​ർ - മ്ലാ​മ​ല - തേ​ങ്ങാ​ക്ക​ൽ റോ​ഡ് ത​ക​ർ​ന്ന് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​നാ​ൽ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. റോ​ഡ് പി​ഡ​ബ്ല്യു​ഡി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.

മ്ലാ​മ​ല നി​വാ​സി​ക​ളു​ടെ ഏ​റെ​ക്കാ​ല​ത്തെ ശ്ര​മ​ഫ​ല​മാ​യാ​ണ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ റോ​ഡ് പ​ണി​ക​ഴി​പ്പി​ച്ച​ത്. വ​ണ്ടി​പ്പെ​രി​യാ​ർ ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ന്ന ആ​ളു​ക​ൾ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു ഇ​തു​വ​ഴി ന​ട​ന്നു പോ​കാ​ൻ​പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.
വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.