പാ​ർ​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യ സം​വി​ധാ​നം പ്ര​തി​സ​ന്ധി​യി​ൽ: എം.എം. മ​ണി
Friday, September 17, 2021 10:06 PM IST
ചെ​റു​തോ​ണി : ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റ​റി ജ​നാ​ധിപ​ത്യ സം​വി​ധാ​നം പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും ആ​ർഎ​സ്എ​സ് ക​ൽ​പ്പി​ക്കു​ന്ന​ത് ന​രേ​ന്ദ്ര മോ​ഡി ന​ട​പ്പാ​ക്കു​ന്ന ഭ​ര​ണസം​വി​ധാ​ന​മാ​ണ് രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന​തെ​ന്നും എം.എം. മ​ണി എം​എ​ൽ​എ. കീ​രി​ത്തോ​ട്ടി​ൽ പു​തു​താ​യി രൂ​പി​ക​രി​ച്ച സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ൻ മ​ന്ത്രി. മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ലി​സി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​ച്ച് സി​പി​എമ്മിൽ ചേ​ർ​ന്ന 20 ഓ​ളംപേ​രെ എം.​എം. മ​ണി എം​എ​ൽ​എയും ​സി​പി​എം ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​നും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. മു​ൻ എം​പി ജോ​യി​സ് ജോ​ർ​ജ്, സിപിഎം ​ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സി.​വി. വ​ർ​ഗീ​സ്, ഏ​രി​യാ സെ​ക്ര​ട്ട​റി പി.​ബി. സ​ബീ​ഷ്, റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, ഇ.​പി. ദി​ലീ​പ്, എ​സ്. ശ്രീ​കാ​ന്ത്, എം.​ജെ. ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.