ക​രി​ക്കി​ൻ​മേ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം​ചെ​യ്തു
Friday, September 17, 2021 10:06 PM IST
ചെ​റു​തോ​ണി: കാ​മാ​ക്ഷി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​രി​ക്കി​ൻ​മേ​ട് - മാ​ട​പ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു. ഉൗ​ർ​ജി​ത കാ​ർ​ഷി​ക ജ​ല​സേ​ച​ന പ​ദ്ധ​തി​യി​ൽ കാ​മാ​ക്ഷി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ ഉ​ൾ​പെ​ടു​ത്തി​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു.
ഇ​ടു​ക്കി ഡാ​മി​ൽ നി​ന്ന് കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ഴു​വ​ൻ മേ​ഖ​ല​ക​ളി​ലും ശു​ദ്ധ​ജ​ലം എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ട്ടു​വ​ർ​ഷ​മാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്നി​രു​ന്ന ക​രി​ക്കി​ൻ​മേ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ണ് ന​വീ​ക​രി​ച്ച് നാ​ടി​ന് സ​മ​ർ​പ്പി​ച്ച​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് ഏ​ഴ​ര ല​ക്ഷം രൂ​പ​യും കാ​മാ​ക്ഷി ഗ്രൂ​പ​ഞ്ചാ​യ​ത്ത് അ​ഞ്ച​ര ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യാ​ണ് പ​ദ്ധ​തി ന​വീ​ക​രി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 79-ഓ​ളം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.
ക​രി​ക്കി​ൻ​മേ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കാ​മ​ക്ഷി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ ചെ​യ​ർ​മാ​ൻ എം.​ജെ. ജോ​ണ്‍, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ സി.​വി. വ​ർ​ഗീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി. സ​ത്യ​ൻ, കാ​മാ​ക്ഷി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട്, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജെ​സി തോ​മ​സ് കാ​വു​ങ്ക​ൽ, ടി​ന്‍റു ബി​നോ​യ്, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളാ​യ എം.​കെ. അ​നീ​ഷ്, സോ​ണി ചെ​ള്ളാ​മ​ഠം, ജോ​സ​ഫ് ക​ല്ലു​ങ്ക​ൽ, ക​രി​ക്കി​ൻ​മേ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി ക​ണ്‍​വീ​ന​ർ ജി. ​വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.