അ​ന്യാ​ർ​തൊ​ളു​വി​ൽ സി​പി​എം, ബി​ജെ​പി സം​ഘ​ർ​ഷം
Thursday, September 16, 2021 11:28 PM IST
നെ​ടു​ങ്ക​ണ്ടം: അ​ന്യാ​ർ​തൊ​ളു​വി​ൽ സി​പി​എം - ബി​ജെ​പി സം​ഘ​ർ​ഷം. സം​ഘ​ർ​ഷ​ത്തി​ൽ ബി​ജെ​പി, സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ബി​ജെ​പി ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം സു​രേ​ഷ്കു​മാ​ർ, പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്ത് സേ​വ​ഭാ​ര​തി പ്ര​സി​ഡ​ന്‍റ് കെ.​പി. പ്ര​സാ​ദ്, ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ സെ​ക്ര​ട്ട​റി ശ്രി​ജി​ത്ത് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. 15 വ​ർ​ഷം​മു​ന്പ് സി​പി​എം വി​ട്ട​താ​ണ് കെ.​പി. പ്ര​സാ​ദ്. 10 വ​ർ​ഷം ഒ​രു പാ​ർ​ട്ടി​യി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല. ഇ​ക്ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്തി​ൽ ഒ​ന്പ​താം വാ​ർ​ഡി​ൽ​നി​ന്നും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചി​രു​ന്നു. പാ​ർ​ട്ടി വി​ട്ട​തു​മു​ത​ൽ കെ.​പി. പ്ര​സാ​ദി​നെ സി​പി​എം വേ​ട്ട​യാ​ടു​ന്ന​താ​യി ബി​ജെ​പി ആ​രോ​പി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ കാ​റി​നു​ള്ളി​ലി​രു​ന്ന സു​രേ​ഷ്കു​മാ​റി​നെ​യും പ്ര​സാ​ദി​നെ​യും ഒ​രു​സം​ഘം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.
സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ത്തി​ന് പോ​സ്റ്റ​ർ പ​തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​റി​നു​ള്ളി​ലി​രു​ന്ന ഇ​രു​വ​രെ​യും ക​ണ്ട​ത്. ഉ​ട​ൻ കാ​റി​നു​ള്ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി ര​ണ്ടു​പേ​രെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​രാ​തി​യി​ൽ വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
എ​ന്നാ​ൽ, ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നാ​ണ് സി​പി​എ​മ്മി​ന്‍റെ വാ​ദം. ബ്രാ​ഞ്ച് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ടി സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ശ്രീ​ജി​ത്തി​നെ​യും പ്ര​വ​ർ​ത്ത​ക​രെ​യും ആ​ക്ര​മി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ​ന​ത്തി​ൽ ത​ല​യ്ക്കു പ​രി​ക്കേ​റ്റ ശ്രീ​ജി​ത്ത് തു​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സി​പി​എം ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന പ്ര​ച​ര​ണം ശ​രി​യ​ല്ലെ​ന്നും സി​പി​എം നേ​തൃ​ത്വം അ​റി​യി​ച്ചു. സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ലും വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.