നെ​ടു​ങ്ക​ണ്ട​ത്ത് സ​യ​ൻ​സ് മ്യൂ​സി​യം സ്ഥാ​പി​ക്ക​ണ​മെ​ന്ന്
Thursday, September 16, 2021 11:28 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്ത് സ​യ​ൻ​സ് മ്യൂ​സി​യം സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി ജി. ​കി​ര​ണ്‍ റെ​ഡ്ഡി​ക്ക് ക​ത്തു​ന​ൽ​കി.
ടൂ​റി​സം മേ​ഖ​ല​യ്ക്കു​കൂ​ടി ഉ​ണ​ർ​വേ​കു​ന്ന സം​രം​ഭ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന മു​റ​യ്ക്ക് ഉ​ചി​ത​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നും ജി. ​കി​ര​ണ്‍ റെ​ഡ്ഡി എം​പി​യെ അ​റി​യി​ച്ചു.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഇ​ന്ന​ലെ സം​സ്ഥാ​ന പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി.
ജി​ല്ല​യി​ൽ ഒ​രു സ​യ​ൻ​സ് മ്യൂ​സി​യം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​വ​ശ്യ​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.