സ​രോ​ജി​നി കൊ​ല​പാ​ത​കം ! കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
Thursday, September 16, 2021 11:26 PM IST
മു​ട്ടം: തോ​ട്ടു​ങ്ക​ര ഉൗ​ളാ​നി​യി​ൽ (ക​പ്പ​യി​ൽ) സ​രോ​ജി​നി (75) യെ ​കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. സം​ഭ​വം ന​ട​ന്ന് 84-ാം ദി​വ​സ​മാ​ണ് മു​ട്ടം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 31 ന് ​പു​ല​ർ​ച്ചെ​യാ​ണ് പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ൽ നി​ന്നും തീ ​പ​ട​ർ​ന്ന് സ​രോ​ജി​നി പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ സ​രോ​ജി​നി​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​നാ​യ വെ​ള്ള​ത്തൂ​വ​ൽ ശ​ല്യാം​പ​റ വ​ര​കി​ൽ സു​നി​ൽ കു​മാ​റി​നെ (52) അ​റസ്റ്റ് ചെയ്തിരുന്നു.
നാ​നൂ​റോ​ളം പേ​ജ് വ​രു​ന്ന കു​റ്റ​പ​ത്ര​മാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന് സാ​ക്ഷി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി പ​ത്തോ​ളം ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യും പോ​ലീ​സ് ന​ട​ത്തി​യി​രു​ന്നു.
തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​യാ​യി​രു​ന്ന പി.​ടി.​രാ​ജ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ട്ടം സി ​ഐ വി.​ശി​വ​കു​മാ​ർ, എ​സ്ഐ അ​നി​ൽ കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. തെ​ളി​വെ​ടു​പ്പി​നും കു​റ്റ​പ​ത്രം ത​യാ​റാ​ക്ക​ലി​നും ഡി​വൈ​എ​സ്പി കെ.​സ​ദ​ൻ നേ​തൃ​ത്വം ന​ൽ​കി.