കേ​ന്ദ്രീ​കൃ​ത ഓ​ക്സി​ജ​ൻ വി​ത​ര​ണ ശൃം​ഖ​ല​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, September 16, 2021 11:26 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം, കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്ട്രീ​സ് എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ സ്ഥാ​പി​ച്ച കേ​ന്ദ്രീ​കൃ​ത ഓ​ക്സി​ജ​ൻ വി​ത​ര​ണ ശൃം​ഖ​ല​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണ ജോ​ർ​ജ് ഇ​ന്ന് രാ​വി​ലെ 10.30ന് ​വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കും.
ന്യൂ​മാ​ൻ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി. മു​ഖ്യാ​തി​ഥി​യാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി.​ കെ.​ ഫി​ലി​പ്പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ഇ​ന്ദു സു​ധാ​ക​ര​ൻ, പ്ര​ഫ.​എം.​ജെ. ജേ​ക്ക​ബ്, ന​ഗ​ര​സ​ഭാചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​ൻ. പ്രി​യ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​എ​സ്. സു​രേ​ഷ് വ​ർ​ഗീ​സ്, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​സു​ജി​ത്ത് സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. കേ​ന്ദ്രീ​കൃ​ത ഓ​ക്സി​ജ​ൻ വി​ത​ര​ണ ശൃം​ഖ​ല​യി​ലൂ​ടെ 66 കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു​ള്ള കി​ട​ക്ക​ക​ൾ, 22 ഐ​സി​യു കി​ട​ക്ക​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ത​ട​സം കൂ​ടാ​തെ ഓ​ക്സി​ജ​ൻ വി​ത​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.