ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ കേ​ര​ള കോ​ണ്‍​ഗ്ര​സ് വി​ട്ട് സി​പി​എ​മ്മി​ൽ
Thursday, September 16, 2021 11:26 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​റും കേ​ര​ള കോ​ണ്‍​ഗ്ര​സ് മു​നി​സി​പ്പ​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ മാ​ത്യു ജോ​സ​ഫ് സി​പി​എ​മ്മി​ൽ ചേ​ർ​ന്നു.
ന​ഗ​ര​സ​ഭ​യി​ലെ 11-ാം വാ​ർ​ഡാ​യ ക​ല്ലു​മാ​രി​യി​ലെ പ്ര​തി​നി​ധി​യും ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​ണ് മാ​ത്യു ജോ​സ​ഫ്. ഇ​ന്ന​ലെ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് മാ​ത്യു ജോ​സ​ഫ് സി​പി​എം ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി​യ​ത്. എം.​എം. മ​ണി എം​എ​ൽ​എ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു.
ജോ​സ​ഫ് ഗ്രൂ​പ്പി​ന് ര​ണ്ടം​ഗ​ങ്ങ​ളാ​യി​രു​ന്നു ന​ഗ​ര​സ​ഭ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​നി അ​ഡ്വ. ജോ​സ​ഫ് ജോ​ണ്‍ മാ​ത്ര​മാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് അം​ഗം. ന​ഗ​ര​സ​ഭ​യി​ൽ 35 അം​ഗ കൗ​ണ്‍​സി​ലി​ൽ യു​ഡി​എ​ഫ്- 12, എ​ൽ​ഡി​എ​ഫ്- 15, എ​ൻ​ഡി​എ- എ​ട്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​പ്പോ​ൾ ക​ക്ഷി​നി​ല. നേ​ര​ത്തേ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​പ്പോ​ൾ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ൽ ആ​ർ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷം ഉ​ണ്ടാ​യി​രു​ന്നി​ല്ല.
തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സ് വി​മ​ത​ൻ സ​നീ​ഷ് ജോ​ർ​ജി​ന്‍റെ​യും ലീ​ഗി​ൽ നി​ന്ന് കൂ​റു​മാ​റി​യെ​ത്തി​യ ജെ​സി ജോ​ണി​യു​ടെ​യും പി​ന്തു​ണ​യോ​ടെ എ​ൽ​ഡി​എ​ഫ് അ​ധി​കാ​രം പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും യ​ഥാ​ക്ര​മം ചെ​യ​ർ​മാ​നും വൈ​സ് ചെ​യ​ർ​മാ​നു​മാ​ക്കി. ഒ​രാ​ൾ കൂ​ടി മ​റു​ക​ണ്ടം ചാ​ടി​യ​തോ​ടെ ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ അ​വി​ശ്വാ​സം കൊ​ണ്ടു വ​രാ​നു​ള്ള യു​ഡി​എ​ഫ് നീ​ക്ക​ത്തി​നും തി​രി​ച്ച​ടി​യാ​യി.
മാ​ത്യു​വി​നൊ​പ്പം കേ​ര​ള​കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ മാ​ത്യു വ​ർ​ഗീ​സ്, പൗ​ലോ​സ് ജോ​ർ​ജ് തൊ​ടു​പു​ഴ ടൗ​ണ്‍ സ​ഹ​ക​ര​ണ​ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗ​വും തൊ​ടു​പു​ഴ വെ​സ്റ്റ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന വി.​ടി. രാ​ജീ​വും സി​പി​എ​മ്മി​ൽ ചേ​ർ​ന്നു.
മാ​ത്യു ജോ​സ​ഫി​നെ​തി​രേ കൂ​റു​മാ​റ്റ നി​രോ​ധ​ന​നി​യ​മ​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. എ​ന്നാ​ൽ ര​ണ്ടം​ഗ​ങ്ങ​ളി​ൽ ഒ​രാ​ൾ മാ​റി​യാ​ൽ കൂ​റു​മാ​റ്റ നി​യ​മം ബാ​ധ​ക​മാ​കി​ല്ലെ​ന്നാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ വാ​ദം. എ​ന്നാ​ൽ ഒ​രു പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​ച്ച് മ​റ്റൊ​രു പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​ത് കൂ​റു​മാ​റ്റ​മാ​ണെ​ന്നു​മാ​ണ് യു​ഡി​എ​ഫി​ന്‍റെ വാ​ദം.