ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ഭ​ര​ണം പി​ടി​ച്ചു
Wednesday, September 15, 2021 10:05 PM IST
നെ​ടു​ങ്ക​ണ്ടം: ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണം യു​ഡി​എ​ഫ് തി​രി​ച്ചു​പി​ടി​ച്ചു. പ്ര​സി​ഡ​ന്‍റാ​യി കോ​ണ്‍​ഗ്ര​സി​ലെ മി​നി പ്രി​ൻ​സി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ബി​ഡി​ജെഎസ് സ്വ​ത​ന്ത്ര​ൻ പി.​ആ​ർ. ബി​നു​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. എ​ട്ടി​നെ​തി​രെ ഒ​ൻ​പ​ത് വോ​ട്ടു​ക​ൾ​ക്കാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​ജ​യം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.
പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ രാ​വി​ലെ 11-ന് ​ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സി വാ​വ​ച്ച​നും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. വോ​ട്ടെ​ടു​പ്പി​ൽ ബി​ഡി​ജ​ഐ​സ് സ്വ​ത​ന്ത്ര​ന്‍റെ പി​ന്തു​ണ യു​ഡി​എ​ഫി​നാ​യി​രു​ന്നു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​നി പ്രി​ൻ​സി​ന് സ്വീ​ക​ര​ണം ന​ൽ​കി. കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ടാ​ർ ടൗ​ണി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​ര​ണാ​ധി​കാ​രി പ്ര​സി​ഡ​ന്‍റി​ന് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.
ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ന്ന വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​ആ​ർ. ബി​നു എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി. സാ​ലി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.
എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് മെ​ന്പ​ർ​മാ​ർ ക​ഴി​ഞ്ഞ​മാ​സം അ​വ​ത​രി​പ്പി​ച്ച അ​വി​ശ്വാ​സ​പ്ര​മേ​യം ബി​ഡി​ജ​ഐ​സ് സ്വ​ത​ന്ത്ര അം​ഗ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് പാ​സാ​യ​ത്.
പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​നി​ത സം​വ​ര​ണ​മാ​ണ്. എ​ൽ​ഡി​എ​ഫ് എ​ട്ട്, യു​ഡി​എ​ഫ് എ​ട്ട്, ബി​ഡി​ജ​ഐ​സ് സ്വ​ത​ന്ത്ര​ൻ ഒ​ന്ന് എ​ന്ന​താ​ണ് പ​ഞ്ചാ​യ​ത്തി​ലെ ക​ക്ഷി​നി​ല.