സു​ര​ക്ഷ ലൈം​ഗി​ക​രോ​ഗ്യ പ്രോ​ജ​ക്ട് ക​മ്മി​റ്റി
Wednesday, September 15, 2021 10:05 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: കേ​ര​ള സ്റ്റേ​റ്റ് എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ എ​ച്ച്ഐ​വി പ്ര​തി​രോ​ധ​ത്തി​നാ​യി അ​ണ​ക്ക​ര വി​ക​സ​ന സം​ഘം പീ​രു​മേ​ട് മേ​ഖ​ല​യി​ൽ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ. പ്രോ​ജ​ക്ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്രോ​ഡീ​ക​രി​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യു​ടെ ഉ​ദ്ഘാ​ട​ന​വും ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സൊ​സൈ​റ്റി ടെ​ക്നി​ക്ക​ൽ സ​പ്പോ​ർ​ട്ട് യൂ​ണി​റ്റ് ടീം ​ലീ​ഡ​ർ ഡോ. ​എ​സ്.​കെ. ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ എ​സ്.​പി. രാ​ജേ​ന്ദ്ര​ൻ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ. ​അ​ന​ന്ത​ശി​വ​ൻ, പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ കെ.​എം. ജോ​സ​ഫ്, പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജെ​ഫി ജോ​ർ​ജ്, പ്ര​ദീ​പ്കു​മാ​ർ, പു​ഷ്പ​രാ​ജ്, പ്രോ​ഗ്രാം മാ​നേ​ജ​ർ ബ്ര​യ​ണ്‍ തോ​മ​സ്, മോ​ണി​റ്റ​റിം​ഗ് ഓ​ഫീ​സ​ർ ചി​ഞ്ചു ജോ​ർ​ജ്, കൗ​ണ്‍​സി​ല​ർ എ​ൻ.​വി. നീ​തു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.