ഹൈ​ടെ​ക് അ​ക്കാ​ഡ​മി​ക് ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ന​ട​ത്തി
Wednesday, September 15, 2021 10:04 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഹൈ​ടെ​ക് അ​ക്കാ​ഡ​മി​ക് ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.
സ​ർ​ക്കാ​രി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളു​ക​ൾ ഹൈ​ടെ​ക് ആ​ക്കു​ന്ന​തി​നാ​യി അ​നു​വ​ദി​ച്ച മൂ​ന്നു​കോ​ടി രൂ​പ​യും എം.​എം. മ​ണി എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും അ​നു​വ​ദി​ച്ച 10,52000 രൂ​പ​യും മു​ട​ക്കി​യാ​ണ് മൂ​ന്നു​നി​ല​ക​ളി​ലാ​യി 16 ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ളും ടോ​യ് ല​റ്റും വാ​ഷ് റൂ​മു​ക​ളു​മു​ള്ള അ​ക്കാ​ഡ​മി​ക് ബ്ലോ​ക്ക് നി​ർ​മി​ച്ച​ത്.
സ്കൂ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ എം.​എം. മ​ണി എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഇ.​ആ​ർ. മി​നി, ഹെ​ഡ്മാ​സ്റ്റ​ർ എ​ൻ.​പി. ഹ​നീ​ഫ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​കു​മാ​രി മോ​ഹ​ൻ​കു​മാ​ർ, നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. കു​ഞ്ഞ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വീ​ണ അ​നൂ​പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.