നി​ർ​മാ​ണ​മാ​രം​ഭി​ച്ചി​ട്ട് നാ​ലു​വ​ർ​ഷം; റോ​ഡി​ൽ ടാ​ർ വീ​ണി​ല്ല
Wednesday, September 15, 2021 10:04 PM IST
ചെ​റു​തോ​ണി: റോ​ഡ് ടാ​ർ​ചെ​യ്യാ​നാ​യി സോ​ളിം​ഗ് ന​ട​ത്തി​യി​ട്ട് നാ​ലു​വ​ർ​ഷം പൂ​ർ​ത്തി​യാ​യി. ഇ​നി​യും ടാ​റിം​ഗ് ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല. നാ​ട്ടു​കാ​ർ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്നു.
ക​ഞ്ഞി​ക്കു​ഴി - വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന വെ​ണ്‍​മ​ണി - പു​ളി​ക്ക​ത്തൊ​ട്ടി റോ​ഡി​നാ​ണ് ഇ​നി​യും ശ​പ​മോ​ക്ഷം ല​ഭി​ക്കാ​ത്ത​ത്.

നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ ഏ​ക സ​ഞ്ചാ​ര​മാ​ർ​ഗ​മാ​ണ് വെ​ണ്‍​മ​ണി - പു​ളി​ക്ക​ത്തൊ​ട്ടി റോ​ഡ്.

നാ​ലു​വ​ർ​ഷം മു​ൻ​പ് പൂ​ർ​ത്തി​യാ​യ റോ​ഡി​ന്‍റെ സോ​ളിം​ഗ് ഇ​ള​കി വാ​ഹ​ന, കാ​ൽ​ന​ട​യാ​ത്ര ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്.

കു​ടി​യേ​റ്റ കാ​ല​ത്തോ​ളം പ​ഴ​ക്ക​മു​ള്ള റോ​ഡി​നോ​ട് അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന അ​വ​ഗ​ന​യാ​ണ് റോ​ഡി​ന്‍റെ ശോ​ച​നീ​യ​വ​സ്ഥ​യ്ക്ക് കാ​ര​ണം.

1998-99 കാ​ല​യ​ള​വി​ൽ ക​ട്ട​പ്പ​ന​യി​ൽ​നി​ന്നും തൊ​ടു​പു​ഴ​യി​ൽ​നി​ന്നും ര​ണ്ടു ബ​സു​ക​ൾ ഈ ​റോ​ഡി​ലൂ​ടെ പു​ളി​ക്ക​ത്തൊ​ട്ടി​ക്ക് സ​ർ​വീ​സ് ് ന​ട​ത്തി​യി​രു​ന്ന​താ​ണ്.