മ​ദ്യം വാ​ങ്ങാ​ൻ ഓ​ണ്‍ലൈ​ൻ ബുക്കിം​ഗ്
Wednesday, September 15, 2021 10:00 PM IST
തൊ​ടു​പു​ഴ: ചി​ല്ല​റ മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​ക​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​നാ​യി ന​ട​പ്പി​ലാ​ക്കി​യ ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗ് സൗ​ക​ര്യം ജി​ല്ല​യി​ലും ആ​രം​ഭി​ച്ചു.
ബി​വ​റേ​ജ​സ് കോ​ർ​പറേ​ഷ​ന്‍റെ തൊ​ടു​പു​ഴ ചു​ങ്ക​ത്തെ ഒൗ​ട്ട്‌‌ ലെറ്റിലാ​ണ് ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ഇ​ന്ന​ലെ മു​ത​ൽ ഓ​ണ്‍​ലൈ​ൻ സൗ​ക​ര്യം ആ​രം​ഭി​ച്ച​ത്. ഇ​ന്നുമു​ത​ൽ തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ കൗ​ണ്ട​റി​ലും ഓ​ണ്‍​ലൈ​നാ​യി മ​ദ്യം ന​ൽ​കും. പി​ന്നീ​ട് മൂ​ല​മ​റ്റം, ക​ട്ട​പ്പ​ന തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗ് ആ​രം​ഭി​ക്കും.
ഉ​പ​ഭോ​ക്താ​വ് മു​ൻ​കൂ​ർ പ​ണ​മ​ട​ച്ച് ബു​ക്ക് ചെ​യ്യു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന ര​ഹ​സ്യ ന​ന്പ​റു​മാ​യി ഒൗ​ട്ട്‌ലെറ്റി​ലെ​ത്തി​യാ​ൽ മ​ദ്യം ല​ഭി​ക്കും. ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത് ആ​ളെ ഉ​റ​പ്പാ​ക്കു​ന്ന​തോ​ടെ മ​ദ്യം വാ​ങ്ങി വേ​ഗ​ത്തി​ൽ മ​ട​ങ്ങാം. രാ​ത്രി എ​ട്ട് വ​രെ​യാ​ണ് ബു​ക്കിം​ഗി​ന് സൗ​ക​ര്യ​മു​ള്ള​ത്. www.booking.ksbc.co.in എ​ന്ന ലി​ങ്ക് വ​ഴി​യാ​ണ് മ​ദ്യം ബു​ക്ക് ചെ​യ്യേ​ണ്ട​ത്. മൊ​ബൈ​ൽ ന​ന്പ​ർ ആ​ദ്യം വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഇ​തി​നാ​യി വെ​ബ്സൈ​റ്റി​ൽ ന​ന്പ​ർ ന​ൽ​കി അ​തി​ലേ​ക്ക് വ​രു​ന്ന ഒ​ടി​പി ഉ​പ​യോ​ഗി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാം. അ​തി​നുശേ​ഷം പേ​ര്, ജ​ന​ന തീ​യ​തി, ഇ-​മെ​യി​ൽ ഐ​ഡി എ​ന്നി​വ ന​ൽ​കി പ്രൊ​ഫൈ​ൽ ത​യാ​റാ​ക്ക​ണം. ഷോ​പ്പു​ക​ളു​ടെ​യും മ​ദ്യ​ത്തി​ന്‍റെ​യും വി​ശ​ദാം​ശ​ങ്ങ​ളു​ള്ള പേ​ജി​ലേ​ക്ക് പ്ര​വേ​ശി​ച്ച് ജി​ല്ല​യും മ​ദ്യ​ശാ​ല​യും തെ​ര​ഞ്ഞെ​ടു​ക്ക​ണം.
തെ​ര​ഞ്ഞെ​ടു​ത്ത മ​ദ്യ​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി പ​ണ​മ​ട​യ് ക്കാം. റ​ഫ​റ​ൻ​സ് ന​ന്പ​ർ, വി​ല്പ​ന​ശാ​ല​യു​ടെ വി​വ​ര​ങ്ങ​ൾ, മ​ദ്യം കൈ​പ്പ​റ്റേ​ണ്ട സ​മ​യം എ​ന്നീ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ മെ​സേ​ജ് ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ലി​ലേ​ക്ക് ല​ഭി​ക്കും. ഈ ​റ​ഫ​റ​ൻ​സ് ന​ന്പ​ർ ഉ​പ​യോ​ഗി​ച്ച് പ​റ​ഞ്ഞ സ​മ​യ​ത്തെ​ത്തി മ​ദ്യം വാ​ങ്ങാം.