ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Tuesday, September 14, 2021 9:47 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ - മൂ​ന്നാ​ർ റോ​ഡി​ൽ ല​ക്കം വെ​ള്ള​ച്ച​ട്ട​ത്തി​നു സ​മീ​പം ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് മൂ​ന്നു യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്. മൂ​ന്നാ​ർ വൈ​ൽ​ഡ് ലൈ​ഫ് ഡി​വി​ഷ​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള ല​ക്കം ഭാ​ഗ​ത്തെ ത​മ​സ​ക്കാ​രാ​യ ബി​ജു(28), സ​തീ​ഷ് (29), ബാ​ല​കൃ​ഷ്ണ​ൻ (32) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ല​ക്ക​ത്തു​നി​ന്നും ച​ട്ട​മൂ​ന്നാ​റി​ൽ പോ​യി മ​ട​ങ്ങി​വ​രു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. മൂ​ന്നു​പേ​ർ​ക്കും സാ​ര​മാ​യ പ​രി​ക്കു​ണ്ട്.
ബി​ജു​വി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി അ​ടി​മാ​ലി​യി​ലേ​ക്ക് മാ​റ്റി.

പ്ര​തി​ഷേ​ധ ധർണ

മ​റ​യൂ​ർ: മ​റ​യൂ​ർ വി​ല്ലേ​ജി​ൽ കൈ​വ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി. കൈ​വ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കു​ന്പോ​ൾ ഭൂ​മി കൈ​വ​ശ​മാ​യ സ​മ​യ​ത്തെ മൂ​ലാ​ധാ​രം വേ​ണ​മെ​ന്ന നി​ർ​ബ​ന്ധ​ത്തി​ലാ​ണ് കൈ​വ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ഷേ​ധി​ക്കു​ന്ന​ത്.
വി​ല്ലേ​ജ് ഓ​ഫീ​സി​നു​മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​റ​യൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ ഹെ​ൻ​ട്രി ജോ​സ​ഫ്, ജോ​മോ​ൻ തോ​മ​സ്, ബി. ​മ​ണി​ക​ണ്ഠ​ൻ, എ​ൻ. ആ​രോ​ഗ്യ​ദാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.