കാ​ട്ടു​പ​ന്നി ക​ർ​ഷ​ക​രെ ജീ​വി​ക്കാ​ൻ വി​ടു​ന്നി​ല്ല
Tuesday, September 14, 2021 9:47 PM IST
ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ വെ​ണ്‍​മ​ണി ഉ​രു​ളി​ക്ക​ൽ പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി. കൃ​ഷി​യെ​മാ​ത്രം ആ ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന ഇ​വി​ടു​ത്തെ ക​ർ​ഷ​ക​ർ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്താ​ൽ പൊ​റു​തി​മു​ട്ടി​യി​രി​ക്ക​യാ​ണ്. പാ​പ്പ​ച്ച​ൻ വാ​ണി​യം​കി​ഴ​ക്കേ​ൽ, സാ​ബു വ​ട​ശേ​രി​ൽ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ ക​പ്പ, വാ​ഴ, ചേ​ന, കു​രു​മു​ള​ക് എ​ന്നി​വ​യെ​ല്ലാം ക​ഴി​ഞ്ഞ​രാ​ത്രി​യി​ൽ കാ​ട്ടു​പ​ന്നി കു​ത്തി ന​ശി​പ്പി​ച്ചു.

കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​നെ​തി​രെ വ​നം വ​കു​പ്പി​നു പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​കു​ന്നി​ല്ല.

കാ​ട്ടു​പ​ന്നി കൃ​ഷി ന​ശി​പ്പി​ച്ച ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി വ​കു​പ്പി​ൽ​നി​ന്ന് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും കാ​ട്ടു​പ​ന്നി ശ​ല്യം ത​ട​യു​വാ​ൻ വ​നം വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.