ഹ​രി​ത​കേ​ര​ളം ക​ല​ണ്ട​ർ പ്ര​കാ​രം മാ​ലി​ന്യനീ​ക്കം ആ​രം​ഭി​ച്ചു
Tuesday, September 14, 2021 9:42 PM IST
ഇ​ടു​ക്കി: ഹ​രി​ത​കേ​ര​ളം വി​ഭാ​വ​നം ചെ​യ്യു​ന്ന സ​മ​ഗ്ര മാ​ലി​ന്യ പ​രി​പാ​ല​ന ക​ല​ണ്ട​ർ പ്ര​കാ​ര​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ തു​ട​ക്ക​മാ​യി.

ഉ​പ​യോ​ഗശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന ചെ​രി​പ്പു​ക​ളും ബാ​ഗു​ക​ളും ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ ശേ​ഖ​രി​ക്കും. 3000ചെ​രു​പ്പു​ക​ളും ബാ​ഗു​ക​ളു​മാ​ണ് ഇ​ര​ട്ട​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വീ​ടു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച് ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ന്ന​തി​ന് കൈ​മാ​റി​യ​ത്.

ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ലെ വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ജൂ​ലൈ​യി​ൽ ശേ​ഖ​രി​ച്ച​താ​ണ് ചെ​രു​പ്പു​ക​ളും ബാ​ഗു​ക​ളും. ക്ലീ​ൻ കേ​ര​ള ക​ന്പ​നിക്കാ​ണ് ഇ​വ പ​ഞ്ചാ​യ​ത്ത് കൈ​മാ​റി​യ​ത്.

കി​ലോ​യ്ക്ക് 10രൂ​പ വീ​തം സി​കെ​സി​ക്ക് ന​ൽ​കി​യാ​ണ് പാ​ഴ്‌വ​സ്തു​ക്ക​ൾ നീ​ക്കം ചെ​യ്ത​ത്. ശേ​ഖ​രി​ച്ച ചെ​രി​പ്പു​ക​ളും ബാ​ഗു​ക​ളും കൊ​ണ്ടു പോ​കു​ന്ന​തി​ലു​ണ്ടാ​യ കാ​ല​താ​മ​സം മൂ​ലം ക​ഴി​ഞ്ഞ മാ​സം ചി​ല്ല് ശേ​ഖ​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. അ​തി​നാ​ൽ ഈ ​മാ​സം കു​പ്പി​ച്ചി​ല്ലു​ക​ളാ​ണ് ശേ​ഖ​രി​ക്കു​ക​യെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ൻ​സ​ണ്‍ വ​ർ​ക്കി പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച ഹ​രി​ത കേ​ര​ളം ക​ല​ണ്ട​ർ പ്ര​കാ​രം പേ​പ്പ​ർ, പ്ലാ​സ്റ്റി​ക്്, പ്ലാ​സ്റ്റി​ക്ക് ക​വ​റു​ക​ൾ എ​ന്നി​വ എ​ല്ലാ മാ​സ​വും ഹ​രി​ത​ക​ർ​മ സേ​ന ശേ​ഖ​രി​ച്ച് കൈ​മാ​റും.

ചെ​രു​പ്പ്, ബാ​ഗ് എ​ന്നി​വ ജ​നു​വ​രി, ഏ​പ്രി​ൽ, ജൂ​ലൈ, ഒ​ക്ടോ​ബ​ർ എ​ന്നീ മാ​സ​ങ്ങ​ളി​ലും ക​ണ്ണാ​ടി, കു​പ്പി, ചി​ല്ലു​മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ ഫെ​ബ്രു​വ​രി, മേയ്, ഓ​ഗ​സ്റ്റ്, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലും ശേ​ഖ​രി​ച്ച് നീ​ക്കം ചെ​യ്യും. ഇ-​മാ​ലി​ന്യ​ങ്ങ​ൾ (​ട്യൂ​ബ് ലൈ​റ്റ്, സി​എ​ഫ്എ​ൽ, ബാ​റ്റ​റി​യു​ൾ​പ്പ​ടെ) മാ​ർ​ച്ച്, ജൂ​ണ്‍, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലും മ​രു​ന്ന് സ്ട്രി​പ്പു​ക​ൾ ജ​നു​വ​രി, മാ​ർ​ച്ച്, ജൂ​ണ്‍, സെ​പ്റ്റം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലും, തു​ണി മാ​ലി​ന്യ​ങ്ങ​ൾ ഏ​പ്രി​ൽ, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലും ശേ​ഖ​രി​ച്ച് ക്ലീ​ൻ കേ​ര​ള ക​ന്പ​നി​ക്ക് കൈ​മാ​റു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.