ബൈ​ക്കി​ൽ പി​ക്ക​പ്പി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം
Thursday, August 5, 2021 9:57 PM IST
തൊ​ടു​പു​ഴ: ക​ള്ളു ക​യ​റ്റി അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ പി​ക്ക​പ്പ് ജീ​പ്പി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​നു ദാ​രു​ണാ​ന്ത്യം. തൊ​ടു​പു​ഴ കോ​ലാ​നി കൊ​ല്ലം​കു​ന്നേ​ൽ ച​ന്ദ്ര​ന്‍റെ മ​ക​ൻ ദീ​പു ച​ന്ദ്ര​ൻ (35) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ തൊ​ടു​പു​ഴ​മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ൽ അ​ച്ച​ൻ​ക​വ​ല​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട പി​ക്ക​പ്പ് ഓ​ട്ടോ​യി​ലി​ടി​ച്ച് റോ​ഡി​ൽ വ​ട്ടം മ​റി​ഞ്ഞു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ക​ള്ളു വീ​പ്പ തെ​റി​ച്ചു​വീ​ണ് സ്കൂ​ട്ട​ർ യാ​ത്രി​ക​യ്ക്കും പ​രി​ക്കേ​റ്റു. സു​ഹൃ​ത്തി​നെ കാ​ണാ​ൻ വാ​ഴ​ക്കു​ള​ത്തി​നു പോ​കു​ക​യാ​യി​രു​ന്നു ദീ​പു​വി​ന്‍റെ ബൈ​ക്കി​ൽ പാ​ല​ക്കാ​ട് നി​ന്നു ക​ള്ളു​മാ​യി തൊ​ടു​പു​ഴ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​യ​ടി​ച്ചു റോ​ഡി​ൽ വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ ദീ​പു​വി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​റ്റ​ലി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ദീ​പു ര​ണ്ടു മാ​സം മു​ന്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ഇ​ന്നു കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കും പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നും ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. അ​മ്മ പ്ര​ഭാ​വ​തി. ഭാ​ര്യ: അ​ഞ്ജു. മ​ക​ൻ: ആ​ദി​ദേ​വ്.