മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യു​ടെ രാ​ജി: യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Thursday, August 5, 2021 9:48 PM IST
തൊ​ടു​പു​ഴ: മ​ന്ത്രി വി.​ ശി​വ​ൻ​കു​ട്ടി രാ​ജിവ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സമ​ന്ത്രി നി​യ​മ​സ​ഭ​യു​ടെ അ​ന്ത​സി​ന് ക​ള​ങ്കം വ​രു​ത്തു​ന്ന രീ​തി​യി​ൽ നി​യ​മ​സ​ഭ​യി​ൽ അ​ഴി​ഞ്ഞാ​ടു​ക​യും പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​തി​ൽ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി രാ​ജി വ​യ്ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി.​എ​ൻ.​ സീ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്.​ അ​ശോ​ക​ൻ, ജി​ല്ലാ ക​ണ്‍​വീ​ന​ർ പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, മു​സ്‌ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​ മു​ഹ​മ്മ​ദ്, കെ​പി​സി​സി അം​ഗം സി.​പി.​ മാ​ത്യു, കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം ​മോ​നി​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മൂ​ന്നാ​റി​ൽ എ.​കെ.​ മ​ണി, ഇ​ടു​ക്കി​യി​ൽ കെ ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, പീ​രു​മേ​ട്ടി​ൽ ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​ബേ​ബി, ഉ​ടു​ന്പ​ഞ്ചോ​ല​യി​ൽ ഇ.​കെ.​വാ​സു, അ​ടി​മാ​ലി​യി​ൽ മു​സ്ലിം ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​പി.​സൈ​നൂ​ദീ​ൻ എ​ന്നി​വ​ർ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.