ന​ഗ​ര​സ​ഭ ശ്മ​ശാ​ന​ത്തി​ലെ ത​ക​രാ​ർ: കൗ​ണ്‍​സി​ലി​ൽ പ്ര​തി​ഷേ​ധം
Thursday, August 5, 2021 9:48 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ശാ​ന്തി​തീ​രം പൊ​തുശ്മ​ശാ​ന​ത്തി​ന്‍റെ ത​ക​രാ​റി​ലാ​യ ര​ണ്ടുഫ​ർ​ണ​സു​ക​ളും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​ൽ ന​ഗ​ര​സ​ഭാകൗ​ണ്‍​സി​ലി​ൽ പ്ര​തി​ഷേ​ധം.
അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഇ​ന്ന​ലെ ചേ​ർ​ന്ന ന​ഗ​ര​സ​ഭാകൗ​ണ്‍​സി​ലി​ൽ പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ ദീ​പ​ക് ആ​ണ് ഇ​ക്കാ​ര്യം കൗ​ണ്‍​സി​ലി​ൽ ഉ​ന്ന​യി​ച്ച​ത്. ര​ണ്ട് ഫ​ർ​ണ​സു​ക​ളും കേ​ടാ​യ​തോ​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ദ​ഹി​പ്പി​ക്കാ​ൻ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
ഒ​രേസ​മ​യം ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ ദ​ഹി​പ്പി​ക്കാ​നു​ള്ള സം​വി​ധാ​നം ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ ഒ​രു ഫ​ർ​ണ​സ് കേ​ടാ​യി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ട്ടി​രു​ന്നു. ര​ണ്ടു ദി​വ​സംമു​ൻ​പ് ര​ണ്ടാ​മ​ത്തേ​തും പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​പ്പോ​ൾ മൃ​ത​ശ​രീ​രം ദ​ഹി​പ്പി​ക്കു​ന്ന​തി​ന് മ​റ്റു ജി​ല്ല​ക​ളി​ൽ പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര തീ​രു​മാ​നം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് കെ. ​ദീ​പ​ക് ആ​വ​ശ്യ​പ്പെ​ട്ടു.
ശ്മ​ശാ​ന​ത്തി​ന് കാ​ലാ​കാ​ല​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ ആ​നു​വ​ൽ മെ​യി​ന്‍റ​ന​ൻ​സ് കോ​ണ്‍​ട്രാ​ക്ട് കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ക​രാ​റു​കാ​ര​നെക്കൊണ്ട് ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ഡ്വ.​ ജോ​സ​ഫ് ജോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക​രാ​റു​കാ​ര​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ ക​രാ​ർ റ​ദ്ദാ​ക്കി പു​തി​യ ക​രാ​ർ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
കൗ​ണ്‍​സി​ല​ർ​മാ​രാ​യ ടി.​എ​സ്.​ രാ​ജ​ൻ, എം.​എ. ​ക​രിം, പി.​ജി.​ രാ​ജ​ശേ​ഖ​ര​ൻ, സി.​ ജി​തേ​ഷ് എ​ന്നി​വ​രും ഇ​ക്കാ​ര്യ​ത്തി​ൽ പി​ന്തു​ണ​യു​മാ​യെ​ത്തി. ഫ​ർ​ണ​സി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​ത്തി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് പ​റ​ഞ്ഞു. അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സെ​ക്ര​ട്ട​റി​യെ കൗ​ണ്‍​സി​ൽ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി.