ഏ​ല​ക്കാസം​ഭ​ര​ണം: പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന്
Thursday, August 5, 2021 9:45 PM IST
നെ​ടു​ങ്ക​ണ്ടം: ഓ​ണ​ക്കി​റ്റി​ലേ​ക്കു​ള്ള ഏ​ല​ക്കാ സം​ഭ​രി​ച്ച് 10 ജി​ല്ല​ക​ളി​ലേ​ക്ക് വി​ത​ര​ണം​ചെ​യ്യു​ന്ന തൂ​ക്കു​പാ​ലം പ​ട്ടം​കോ​ള​നി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കൊ​ള്ള​ലാ​ഭം ഉ​ണ്ടാ​ക്കു​ന്ന​താ​യു​ള്ള പ്ര​ച​ര​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ബാ​ങ്ക് ഭ​ര​ണ​സ​മി​തി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
1973 മു​ത​ൽ പ്രാ​ഥ​മി​ക കാ​ർ​ഷി​ക സ​ർ​വീ​സ് സ​ഹ​ക​ര​ണ സം​ഘ​മാ​യാ​ണ് ബാ​ങ്ക് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. ദീ​ർ​ഘ​കാ​ല​മാ​യി കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ ബാ​ങ്ക് സം​ഭ​രി​ക്കു​ക​യും വി​പ​ണ​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഓ​ണ​ക്കി​റ്റി​ലേ​ക്കു​ള്ള ഏ​ല​ക്കാ സം​ഭ​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​പ്ലൈ​കോ ക്ഷ​ണി​ച്ച ഇ-​ടെ​ൻ​ഡ​റി​ൽ ബാ​ങ്ക് പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ എ​റ്റ​വും കു​റ​ഞ്ഞ തു​ക​യാ​യ കി​ലോ​ഗ്രാ​മി​ന് 1,389 ന​ൽ​കി​യ ബാ​ങ്കി​ന് ക​രാ​ർ ല​ഭി​ക്കു​ക​യും ചെ​യ്തു.
ബാ​ങ്കി​ന്‍റെ കാ​ർ​ഷി​ക മാ​ർ​ക്ക​റ്റു​വ​ഴി ക​ർ​ഷ​ക​നി​ൽ​നി​ന്ന് 1250 രൂ​പ​വ​രെ ന​ൽ​കി ശേ​ഖ​രി​ച്ച ഏ​ല​ക്ക​യാ​ണ് സ​പ്ലൈ​കോ​ക്ക് ന​ൽ​കു​ന്ന​ത്. 20 ഗ്രാം ​വീ​ത​മു​ള്ള പാ​യ്ക്ക​റ്റാ​ക്കി​യാ​ണ് ഏ​ല​ക്ക കൈ​മാ​റു​ന്ന​ത്.
പാ​യ്ക്കിം​ഗും ഏ​ല​ക്ക എ​ത്തി​ച്ചു​ന​ൽ​കു​ന്ന​തി​നു​മാ​യി ഒ​രു പാ​യ്ക്ക​റ്റി​ൽ ര​ണ്ടു​രൂ​പ​യോ​ളം ബാ​ങ്കി​ന് ചി​ല​വു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ജി​എ​സ്ടി ഉ​ൾ​പ്പ​ടെ 29.17 രൂ​പ​യ്ക്കാ​ണ് 15 ല​ക്ഷം പാ​യ്ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തി​ൽ​നി​ന്നും തു​ശ്ച​മാ​യ ലാ​ഭ​മാ​ണ് ബാ​ങ്കി​ന് ല​ഭി​ക്കു​ന്ന​തെ​ന്നും കോ​ടി​ക​ൾ ലാ​ഭ​മാ​യി ല​ഭി​ക്കു​ന്ന​താ​യു​ള്ള പ്ര​ചാ​ര​ണം വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്നും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.
ടെ​ൻ​ഡ​ർ ല​ഭി​ക്കാ​തെ​പോ​യ വ​ൻ​കി​ട ക​ന്പ​നി​ക​ളും മു​ത​ലാ​ളി​മാ​രും ക​ർ​ഷ​ക​ന്‍റെ പേ​രി​ൽ ന​ട​ത്തു​ന്ന മു​ത​ല​ക​ണ്ണീ​ർ ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​മെ​ന്നും ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജി. ​ഗോ​പ​കൃ​ഷ്ണ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ബി. ​പ്ര​സാ​ദ്, കെ.​ജി. ഗോ​പ​കു​മാ​ർ, ജോ​സ് തോ​മ​സ്, കെ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​പി​ള്ള, ആ​ബി​ദ അ​ബ്ബാ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു.