മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്‍റെ മ​ക​ന് സ​ർ​ക്കാ​ർ ജോ​ലി​യാ​യി
Thursday, August 5, 2021 9:45 PM IST
ക​ട്ട​പ്പ​ന: ഛത്തീ​സ്ഗ​ഡി​ലു​ണ്ടാ​യ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ൻ വെ​ള്ള​യാം​കു​ടി സ്വ​ദേ​ശി ഒ.​പി. സാ​ജു​വി​ന്‍റെ മ​ക​ന് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​വാ​ൻ കാ​ബി​ന​റ്റ് തീ​രു​മാ​നം. ഇ​ടു​ക്കി ജി​ല്ല​യി​ൽ​ത​ന്നെ അ​നു​യോ​ജ്യ​മാ​യ വ​കു​പ്പി​ൽ ക്ല​ർ​ക്ക് ത​സ്തി​ക​യി​ലാ​കും നി​യ​മ​നം.
2019 ജൂ​ണി​ലാ​ണ് സി​ആ​ർ​പി​എ​ഫ് ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ളാ​യി​രു​ന്ന ഒ.​പി. സാ​ജു ഛത്തീ​സ്ഗ​ഡി​ൽ വ​ന​മേ​ഖ​ല​യി​ലു​ണ്ടാ​യ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച​ത്. കു​ടും​ബ​ത്തി​ന്‍റെ അ​ത്താ​ണി​യാ​യി​രു​ന്ന സാ​ജു​വി​ന്‍റെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക​ത്തി​നു പി​ന്നാ​ലെ​യാ​ണ് മ​ക​ൻ അ​ജ​യ് സാ​ജു​വി​ന് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​വാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ച​ത്.
ഒ​രാ​ഴ്ച മു​ൻ​പ് സാ​ജു​വി​ന്‍റെ ഭാ​ര്യ സു​ജ​യ​ട​ക്കം ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നെ നേ​രി​ൽ ക​ണ്ടി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ മ​ന്ത്രി ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് വി​വ​രം ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്.
നീ​റു​ന്ന മ​ന​സോ​ടെ​യാ​ണെ​ങ്കി​ലും സ​ർ​ക്കാ​ർ തീ​രു​മാ​നം ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് സാ​ജു​വി​ന്‍റെ ഭാ​ര്യ സു​ജ പ​റ​ഞ്ഞു. ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ മൂ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ് അ​ജ​യ്. പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ൽ നി​യ​മ​നം ഹോ​സ്റ്റ​ലി​ൽ ഇ​രു​ന്നാ​ണ് അ​ജ​യ് അ​റി​ഞ്ഞ​ത്.