പെ​ട്ടി​മു​ടി: ക​ണ്ണീ​രോ​ർ​മ​യു​ടെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ലും ആ ​നാ​ലു​പേ​ർ കാ​ണാ​മ​റ​യ​ത്ത്
Wednesday, August 4, 2021 10:00 PM IST
മൂ​ന്നാ​ർ: കാ​ണാ​നും കേ​ൾ​ക്കാ​നും ആ​രും ആ​ഗ്ര​ഹി​ക്കാ​ത്ത ഭീ​ക​ര ദു​ര​ന്ത​ത്തി​ന്‍റെ ക​ണ്ണീ​ർ​ന​ന​വി​ൽ ഒ​രാ​ണ്ടു പി​ന്നി​ടു​ക​യാ​ണ് പെ​ട്ടി​മു​ടി നാ​ളെ. 2020 ഓ​ഗ​സ്റ്റ് ആ​റി​നാ​ണ് കേ​ര​ള​ത്തി​ന്‍റെ ഉ​ള്ളം പി​ട​ച്ച ആ ​ദു​ര​ന്ത​മു​ണ്ടാ​യ​ത്. ദു​ര​ന്ത​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ലും ആ ​നാ​ലു​പേ​ർ കാ​ണാ മ​റ​യ​ത്തു​ത​ന്നെ​യാ​ണ്.

പെ​ട്ടി​മു​ടി​യി​ൽ കാ​ണാ​താ​യ 66 പേ​രെ ക​ണ്ടെ​ത്താ​നാ​യെ​ങ്കി​ലും ഇ​ന്നും ക​ണ്ടെ​ത്താ​നാ​കാ​ത്ത നാ​ലു​പേ​ർ​ക്കാ​യി ഒ​രു​വ​ർ​ഷ​മാ​യി അ​വ​ർ കാ​ത്തി​രി​ക്കു​ക​യാ​ണ്. പെ​ട്ടി​മു​ടി കെ​ഡി​എ​ച്ച്പി ക​ന്പ​നി ല​യ​ത്തി​ൽ കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന ദി​നേ​ഷ്കു​മാ​ർ, പ്രി​യ​ദ​ർ​ശി​നി, കാ​ർ​ത്തി​ക്, ക​സ്തൂ​രി എ​ന്നി​വ​രെ​യാ​ണ് ഇ​ന്നും ക​ണ്ടെ​ത്താ​നു​ള്ള​ത്.

അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തി​നു സ​മീ​പ​മു​ള്ള പെ​ട്ടി​മു​ടി പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​ർ​ന്ന​തു കാ​ര​ണം അ​പ​ക​ട സ്ഥ​ല​ത്തു​നി​ന്നും മൃ​ത​ദേ​ഹ​ങ്ങ​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​മെ​ല്ലാം കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​റു​പ്പ​റ​ത്തു​നി​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ണ്ടെ​ത്താ​നാ​യ​ത്. ദു​ര​ന്ത​ത്തി​നു ശേ​ഷം 17 -ാം ദി​വ​സ​ത്തോ​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ണ്ടെ​ടു​ത്തെ​ങ്കി​ലും നാ​ലു​പേ​ർ​ക്കു​ള്ള തി​ര​ച്ചി​ൽ​മാ​ത്രം വി​ഫ​ല​മാ​യി. ക​യ​ങ്ങ​ളും ചെ​ങ്കു​ത്താ​യ പാ​റ​ക്കെ​ട്ടു​ക​ളും നി​റ​ഞ്ഞ ഘോ​ര​വ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ​നി​ന്നാ​യി​രു​ന്നു നി​ര​വ​ധി​പേ​രെ ക​ണ്ടെ​ത്തി​യ​ത്. ഇ​തു​പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ദി​വ​സ​ങ്ങ​ളോ​ളം തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. കാ​ണാ​താ​യ​വ​രെ മ​രി​ച്ച​വ​രാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന ദേ​വി​കു​ളം സ​ബ് ക​ള​ക​റു​ടെ ആ​വ​ശ്യം സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ക​യും അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​നി​യും ക​ണ്ടെ​ത്താ​നാ​കാ​ത്ത ദി​നേ​ശ്, പി​തൃ​സ​ഹോ​ദ​ര​ന്‍റെ മ​ക​ളു​ടെ ജ​ൻ​മ​ദി​നം ആ​ഘോ​ഷി​ക്കാ​നാ​ണ് മൂ​ന്നാ​റി​ൽ​നി​ന്നും പെ​ട്ടി​മു​ടി​യി​ലെ​ത്തി​യ​ത്.

ദു​ഷ്ക​ര​മാ​യ ര​ക്ഷാ​ദൗ​ത്യം
ക​ണ്ണു​ക​ളി​ൽ​നി​ന്നും മാ​യാ​തെ

അ​ത്യ​ന്തം ദു​ഷ്ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​യി​രു​ന്നു പെ​ട്ടി​മു​ടി​യി​ലെ തി​ര​ച്ചി​ൽ ദൗ​ത്യം. പെ​ട്ടി​മു​ടി​യി​ൽ​നി​ന്നും പ​തി​നാ​ലു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഉ​ൾ​കാ​ട്ടി​നു​ള്ളി​ൽ​നി​ന്നു​മാ​യി​രു​ന്നു അ​വ​സാ​നം മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. വ​ന്യ​മൃ​ഗ​ങ്ങ​ളും ദു​ർ​ഘ​ട സാ​ഹ​ച​ര്യ​ങ്ങ​ളും അ​പ​ക​ട​ക്കെ​ണി​ക​ളും നി​റ​ഞ്ഞ സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജി​വി​ച്ചാ​ണ് ദി​വ​സ​ങ്ങ​ളോ​ളം ര​ക്ഷാ​ദൗ​ത്യം തു​ട​ർ​ന്ന​ത്. പെ​ട്ടി​മു​ടി​യി​ൽ​നി​ന്നും നാ​ൽ​പ്പാ​ലം വ​ഴി ഒ​ഴു​കി​യെ​ത്തി ക​രി​ന്പി​യാ​റി​ൽ എ​ത്തു​ന്ന വെ​ള്ളം പൂ​യം​കു​ട്ടി വ​ഴി ഇ​ട​മ​ല​യാ​ർ ഡാ​മി​ലാ​ണ് എ​ത്തു​ന്ന​ത്.

പെ​ട്ടി​മു​ടി​യി​ൽ​നി​ന്നും ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ക​ഴി​ഞ്ഞു​ള്ള ഗ്രേ​വ​ൽ ബാ​ങ്കി​നു​ശേ​ഷം വ​ന​മേ​ഖ​ല​യാ​ണ്. ജ​ന​സ​ഞ്ചാ​ര​മി​ല്ലാ​ത്ത മേ​ഖ​ല​യാ​യ​തി​നാ​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ വി​ഹ​രി​ക്കു​ന്ന പ്ര​ദേ​ശ​വും കൂ​ടി​യാ​ണി​ത്. ഇ​തി​ൽ പൂ​ത​ക്കി​ട​ങ്ങ് എ​ന്നു വി​ളി​ക്കു​ന്ന ഏ​റ്റ​വും ദു​ർ​ഘ​ട​മാ​യ സ്ഥ​ല​ത്താ​ണ് വെ​ല്ലു​വി​ളി നി​റ​ഞ്ഞ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തേ​ണ്ടി​വ​ന്ന​ത്. കാ​ലൊ​ന്നു തെ​റ്റി​യാ​ൽ അ​ഗാ​ധ ഗ​ർ​ത്ത​ത്തി​ലേ​ക്ക് പ​തി​ക്കു​മെ​ന്ന​താ​യി​രു​ന്നു അ​വ​സ്ഥ. ദൗ​ത്യ​ത്തി​നി​ട​യി​ൽ ര​ക്ഷാ​സേ​ന​യി​ലെ ചി​ല​ർ കാ​ട്ടു​പോ​ത്തി​നെ​യും പു​ലി​യെ​യും ക​ണ്ടി​രു​ന്നു. കു​ത്ത​നെ​യു​ള്ള ഇ​റ​ക്കം​നി​റ​ഞ്ഞ പ്ര​ദേ​ശ​ത്ത് സാ​ഹ​സി​ക രം​ഗ​ത്ത് വൈ​ദ​ഗ്ധ്യ​മു​ള്ള മൂ​ന്നാ​റി​ലെ സം​ഘം​ത​ന്നെ​യാ​ണ് തി​ര​ച്ചി​ലി​ന് നേ​തൃ​ത്വം​ന​ൽ​കി​യ​ത്. ഒ​ഴു​ക്കി​ന്‍റെ തീ​വ്ര​ത​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പോ​ലു​ള്ള​വ കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഇ​ട​മ​ല​യാ​ർ ആ​റ്റി​ൽ എ​ത്തി​യ​താ​യും പ​റ​യ​പ്പെ​ടു​ന്നു.

ഒ​രു​വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും
മ​ക​നെ​തേ​ടി ഷ​ണ്‍​മു​ഖ​നാ​ഥ​ൻ

പെ​ട്ടി​മു​ടി ഉ​രു​ൾ​പൊ​ട്ട​ൽ ന​ട​ന്നി​ട്ട് ഒ​രു​വ​ർ​ഷ​മാ​കു​ന്പോ​ഴും ഇ​നി​യും ക​ണ്ടെ​ത്താ​നാ​കാ​ത്ത മ​ക​ന്‍റെ ഓ​ർ​മ​യു​ടെ നീ​റു​ന്ന വേ​ദ​ന​യി​ലാ​ണ് ഷ​ണ്‍​മു​ഖ​നാ​ഥ​ൻ. തി​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ച് ബാ​ക്കി​യു​ള്ള എ​ല്ലാ​വ​രും മ​ല​യി​റ​ങ്ങി​യെ​ങ്കി​ലും ഇ​ട​യ്ക്കി​ട​യ്ക്ക് പെ​ട്ടി​മു​ട്ടി​യി​ലെ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ് ഷ​ണ്‍​മു​ഖ​നാ​ഥ​ൻ. ഇ​നി​യും ക​ണ്ടെ​ത്താ​നാ​വാ​ത്ത മ​ക​ന്‍റെ മൃ​ത​ദേ​ഹ​മെ​ങ്കി​ലും ഒ​രു​നോ​ക്കു കാ​ണാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ പെ​ട്ടി​മു​ടി​യി​ൽ എ​ത്തു​ന്ന അ​വ​സ​ര​ങ്ങ​ളി​ലെ​ല്ലാം ഷ​ണ്‍​മു​ഖ​നാ​ഥ​ൻ മ​ക​ൻ ദി​നേ​ശ് കു​മാ​റി​നു വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. അ​പ​ക​ടം ന​ട​ന്ന് 20 ദി​വ​സ​ത്തി​നു​ശേ​ഷം അ​പ​ക​ടം​ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്നും മാ​റി ദൂ​രെ​യാ​യി പു​ഴ​യി​ൽ മ​റ്റൊ​രു മ​ക​ൻ നി​ധീ​ഷ് കു​മാ​റി​നെ ക​ണ്ടെ​ത്തി​യി​രു​ന്നു. പെ​ട്ടി​മു​ടി​യി​ൽ താ​മ​സി​ക്കു​ന്ന ഷ​ണ്‍​മു​ഖ​നാ​ഥ​ന്‍റെ സ​ഹോ​ദ​ര​ൻ അ​ന​ന്ത​ശി​വ​ന്‍റെ മ​ക​ളു​ടെ ജ​ൻ​മ​ദി​നം ആ​ഘോ​ഷി​ക്കാ​നാ​ണ് ഇ​രു​വ​രും പെ​ട്ടി​മു​ടി​യി​ൽ എ​ത്തി​യി​രു​ന്ന​ത്. ഷ​ണ്‍​മു​ഖ​നാ​ഥ​നും കു​ടും​ബ​വും മൂ​ന്നാ​റി​ലെ ഇ​ക്കാ​ന​ഗ​റി​ലാ​യി​രു​ന്നു താ​മ​സം.

പെ​ട്ടി​മു​ടി ഒ​രു നൊ​ന്പ​ര നാ​മം

2020 ഓ​ഗ​സ്റ്റ് ആ​റു​വ​രെ പെ​ട്ടി​മു​ടി എ​ന്ന സ്ഥ​ലം തേ​യി​ല തോ​ട്ടം മാ​ത്ര​മാ​യി​രു​ന്നു. ആ​രു​ടെ​യും ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കാ​തെ ആ​ന​മു​ടി​യു​ടെ താ​ഴ് വാ​ര​ങ്ങ​ളി​ൽ നി​ശ​ബ്ദ​ത​യും ശാ​ന്ത​ത​യും ത​ളം​കെ​ട്ടി​നി​ന്നി​രു​ന്ന എ​സ്റ്റേ​റ്റാ​യി​രു​ന്നു അ​വി​ടം. എ​ന്നാ​ൽ അ​ന്നു​രാ​ത്രി ആ ​താ​ഴ് വ​ര​യു​ടെ നി​ശ​ബ്ദ​ത​യെ കീ​റി​മു​റി​ച്ച് ആ​ർ​ത്ത​ല​ച്ച് അ​തി​തീ​വ്ര ശ​ക്തി​യോ​ടെ കാ​ർ​മേ​ഘം പേ​മാ​രി​യാ​യി പെ​യ്തി​റ​ങ്ങി​യ​പ്പോ​ൾ ശാ​ന്ത​മാ​യി ഉ​റ​ങ്ങാ​ൻ കി​ട​ന്ന​വ​ർ പി​ന്നീ​ട് ഉ​റ​ക്ക​മു​ണ​ർ​ന്നി​ല്ല. ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും നേ​ര​ത്തേ ഉ​റ​ങ്ങാ​ൻ കി​ട​ന്ന​വ​ർ രാ​ത്രി, മ​ല​മു​ക​ളി​ൽ​നി​ന്നും ഒ​ലി​ച്ചി​റ​ങ്ങി​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ മ​ണ്ണി​ന​ടി​യി​ൽ പു​ത​ഞ്ഞു​പോ​യി.

ആ​ർ​ത്ത​ല​ച്ചെ​ത്തി​യ വെ​ള്ള​പ്പാ​ച്ചി​ലി​ൽ മൂ​ന്നു ല​യ​ങ്ങ​ളും കാ​ന്‍റീ​ൻ, ലേ​ബ​ർ ക്ല​ബ് കെ​ട്ടി​ട​ങ്ങ​ളും ക​ല്ലി​ൻ​മേ​ൽ ക​ല്ലു​ശേ​ഷി​ക്കാ​തെ ക​ന്പി​ൻ​മേ​ൽ ക​ന്പു ശേ​ഷി​ക്കാ​തെ ത​ക​ർ​ന്ന​ടി​ഞ്ഞു. ഈ ​കെ​ട്ടി​ട​ങ്ങ​ൾ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു എ​ന്നു​പോ​ലും തി​രി​ച്ച​റി​യാ​നാ​വാ​ത്ത വി​ധ​ത്തി​ൽ ചെ​ളി​യും വ​ലി​യ പാ​റ​ക്കെ​ട്ടു​ക​ളും അ​വി​ടെ അ​ടി​ഞ്ഞു​കൂ​ടി. മൂ​ന്നു​ദി​വ​സം വൈ​ദ്യു​തി പോ​ലു​മി​ല്ലാ​തെ മ​ഞ്ഞു​മൂ​ടി പ്ര​ദേ​ശ​ത്തെ ക​ന​ത്ത ഇ​രു​ളി​ൽ മു​ക്കി​യി​ട്ടു. വെ​ളി​ച്ചം വീ​ണ​പ്പോ​ൾ നാ​ടു ക​ണ്ട​ത് അ​വി​ശ്വ​സ​നീ​യ രം​ഗ​ങ്ങ​ളാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രും ബ​ന്ധു​ക്ക​ളും താ​മ​സി​ച്ചി​രു​ന്ന എ​സ്റ്റേ​റ്റു ല​യ​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്ന സ്ഥ​ലം പാ​റ​ക്കെ​ട്ടു​ക​ളും ചെ​ളി​മ​ല​യു​മാ​യി​രി​ക്കു​ന്നു.

ദി​വ​സ​ങ്ങ​ളാ​യി ഫോ​ണു​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്ന​തി​നാ​ൽ സം​ഭ​വം പു​റം​ലോ​ക​ത്തേ​ക്ക് അ​റി​യി​ക്കാ​നും ഏ​റെ കാ​ല​താ​മ​സ​മെ​ടു​ക്കു​ക​യും ചെ​യ്തു. പി​റ്റേ​ന്നു രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് ദു​ര​ന്ത വാ​ർ​ത്ത പു​റം​ലോ​ക​മ​റി​ഞ്ഞു​തു​ട​ങ്ങി​യ​ത്. പോ​ലീ​സും അ​ഗ്നി​ശ​മ​നാ സേ​നാം​ഗ​ങ്ങ​ളും വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് പാ​ഞ്ഞെ​ത്തി. ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ വ​കു​പ്പു​ക​ളി​ലെ അ​ധി​കാ​രി​ക​ളും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ മ​റി​ക​ട​ന്ന് പെ​ട്ടി​മു​ടി​യി​ലെ​ത്തി.

പി​ന്നീ​ട് ക​ണ്ട​ത് ഹൃ​ദ​യം പി​ള​ർ​ക്കു​ന്ന രം​ഗ​ങ്ങ​ളാ​യി​രു​ന്നു. മ​ണ്ണി​ന​ടി​യി​ൽ പു​ത​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി പു​റ​ത്തെ​ടു​ക്കു​ന്നു. പി​ഞ്ചു​കു​ട്ടി​ക​ൾ മു​ത​ലു​ള്ള​വ​രു​ടെ മ​ണ്ണി​ൽ​പു​ത​ഞ്ഞ ശ​രീ​ര​ങ്ങ​ൾ കോ​രി​യെ​ടു​ക്കു​ന്പോ​ഴും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ തീ​വ​ത്ര ബോ​ധ്യ​മാ​യ​തോ​ടെ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ 52 പേ​ര​ട​ങ്ങു​ന്ന സം​ഘം പെ​ട്ടി​മു​ടി​യി​ലെ​ത്തി.

പി​ന്നീ​ട് ക​ണ്ട​ത് കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ധ​ത്തി​ലു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നും പ​രി​ശീ​ല​നം നേ​ടി​യ ദു​ര​ന്ത​നി​വാ​ര​ണ സ​ന്ന​ദ്ധ സേ​നാം​ഗ​ങ്ങ​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രു​മെ​ല്ലാം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മു​ന്നി​ട്ടി​റ​ങ്ങി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ന്നാ​ഴ്ച​യോ​ളം നീ​ണ്ടു​നി​ന്നു. അ​ഞ്ചു കി​ലോ​മീ​റ്റ​റി​ൽ അ​ധി​കം ദൂ​രം പു​ഴ​യി​ലൂ​ടെ ഒ​ലി​ച്ചെ​ത്തി ദു​ർ​ഘ​ട പ്ര​ദേ​ശ​ത്ത് ത​ങ്ങി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ​പോ​ലും ക​ണ്ടെ​ടു​ത്തു. കാ​ണാ​താ​യ 70 പേ​രി​ൽ 66 പേ​രെ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ത്തി.

സാ​യി​പ്പി​ന്‍റെ സ്വ​പ്ന ഭൂ​മി

ഒ​രു​കാ​ല​ത്ത് തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കാ​ൻ എ​ത്തി​യ ഇം​ഗ്ലീ​ഷു​കാ​രു​ടെ ഇ​ഷ്ട​താ​വ​ള​മാ​യി​രു​ന്നു പെ​ട്ടി​മു​ടി. അ​തി​മ​നോ​ഹ​ര​മാ​യ ഈ ​പ്ര​ദേ​ശം ഇം​ഗ്ലീ​ഷു​കാ​ർ പ്ര​കൃ​തി​യു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നും വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​വാ​ൻ തി​ര​ഞ്ഞെ​ടു​ത്ത ഭൂ​മി​യാ​യി​രു​ന്നു. ഇ​വി​ടെ സ​മ​യം ചെ​ല​വ​ഴി​ക്കു​വാ​ൻ കെ​ട്ടി​ട​ങ്ങ​ളും നി​ർ​മി​ച്ചു. ഒ​ഴി​വു​വേ​ള​ക​ൾ ആ​ന​ന്ദ​മാ​ക്കു​വാ​ൻ മീ​ൻ​പി​ടു​ത്ത​ത്തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളു​മൊ​രു​ക്കി. അ​തി​നാ​യി ട്രൗ​ട്ട് ഫി​ഷു​ക​ളെ ഇ​വി​ടെ​യെ​ത്തി​ച്ചു.

ഉ​രു​ള​ൻ ക​ല്ലു​ക​ൾ നി​റ​ഞ്ഞ മ​നോ​ഹ​ര​മാ​യ പു​ഴ ഉ​ള്ള​തി​നാ​ൽ ഈ ​പ്ര​ദേ​ശ​ത്തി​ന് ഗ്രാ​വ​ൽ ബാ​ങ്ക്സ് എ​ന്ന് പേ​രി​ടു​ക​യും ചെ​യ്തു. ഈ ​പു​ഴ​യു​ടെ തീ​ര​ത്താ​യി​രു​ന്നു ഓ​ഗ​സ്റ്റ് ആ​റി​ന് മൃ​ത​ദേ​ഹ​ങ്ങ​ൾ വ​ന്ന​ടി​ഞ്ഞ​ത്. ശ്മ​ശാ​ന ഭൂ​മി​യാ​യി മാ​റി​യ ഈ ​പ്ര​ദേ​ശ​മു​ൾ​പ്പെ​ടു​ന്ന പെ​ട്ടി​മു​ടി​ക്ക് അ​ന്ന​ത്തെ സൗ​ന്ദ​ര്യ​ഭാ​വ​ങ്ങ​ള​ല്ല ഇ​പ്പോ​ഴു​ള്ള​ത്. മ​ല​മു​ക​ളി​ൽ​നി​ന്നും അ​ട​ർ​ന്നി​റ​ങ്ങി​യ വെ​ള്ള​പ്പാ​ച്ചി​ലി​ന്‍റെ തീ​വ്ര​ത വെ​ളി​പ്പെ​ടു​ത്തി പ​ച്ച​പ്പി​നെ കീ​റി​മു​റി​ച്ചു​ള്ള ചു​വ​പ്പു​നി​റം പെ​ട്ടി​മു​ടി മ​ല​യു​ടെ മു​ക​ളി​ൽ ഇ​പ്പോ​ഴും ര​ക്ത​വ​ടു ക​ണ​ക്കെ തെ​ളി​ഞ്ഞു​നി​ൽ​പ്പു​ണ്ട്.

പെ​ട്ടി​മു​ടി​യി​ൽ കാ​ല​ങ്ങ​ളാ​യി താ​മ​സി​ച്ചി​രു​ന്ന പ​ല​രും മ​റ്റ് എ​സ്റ്റേ​റ്റു​ക​ളി​ലേ​ക്ക് ജോ​ലി​ക്കാ​യി പോ​യി. ദു​ര​ന്ത​ത്തി​ന്‍റെ മേ​ഖ​ല​യി​ൽ വ​ന്ന​ടി​ഞ്ഞ മ​ണ്‍​കൂ​ന​യ്ക്കു മു​ക​ളി​ൽ ക​ള​ക​ൾ ത​ളി​ർ​ത്തി​രി​ക്കു​ന്നു. കാ​ല​ങ്ങ​ളാ​യി ഇ​വി​ടെ താ​മ​സ​മു​റ​പ്പി​ച്ച​വ​ർ മ​ട​ങ്ങി​യ​തോ​ടെ ഇ​വി​ടെ ജോ​ലി​ക്കെ​ത്തി​യ​ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഒ​രു പ്ര​ദേ​ശ​ത്തെ​യൊ​ന്നാ​കെ ദു​ര​ന്തം വി​ഴു​ങ്ങി​യ​പ്പോ​ൾ ഒ​റ്റ​യ​ടി​ക്ക് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്നും പേ​ര് ഒ​ഴി​വാ​ക്കേ​ണ്ടി​വ​ന്ന​ത് 37 പേ​ർ​ക്കാ​ണ്. തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ൽ ഒ​പ്പം പ​ണി​യെ​ടു​ത്ത​വ​രു​ടെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച് കൊ​ളു​ന്തെ​ടു​ക്കു​ന്നു​വ​രു​ടെ ക​ണ്ണീ​രി​ന്‍റെ ന​ന​വ് ഇ​പ്പോ​ഴും തേ​യി​ല​ത്തോ​ട്ട​ങ്ങ​ളെ ന​ന​യ്ക്കു​ന്നു​ണ്ട്.

പു​ന​ര​ധി​വാ​സം
അ​തി​ദ്രു​ത​ഗ​തി​യി​ൽ

പെ​ട്ടി​മു​ടി​യി​ലെ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ പ്ര​ക്രി​യ​ക​ൾ അ​തി​വേ​ഗ​ത്തി​ലാ​ണ് പൂ​ർ​ത്തീ​ക​രി​ക്ക​പ്പെ​ട്ട​ത്. വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് 200 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ത​ന്നെ സ്ഥ​ലം ക​ണ്ട​ത്തി വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കാ​നാ​യി. ദു​ര​ന്ത​ത്തി​ന്‍റെ 192- ാം ദി​വ​സ​മാ​യ 2021 ഫെ​ബ്രു​വ​രി 14-ന് ​കു​റ്റി​യാ​ർ​വാ​ലി​യി​ൽ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഭൂ​മി​യി​ൽ വീ​ടു​പ​ണി പൂ​ർ​ത്തീ​ക​രി​ച്ചു ന​ൽ​കാ​നാ​യി.

ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മി​ക​വു​മൂ​ലം ദു​ര​ന്ത​ത്തി​ന്‍റെ 78- ാം ദി​വ​സം പ​ട്ട​യ​വി​ത​ര​ണ​മ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ദു​ര​ന്തം​ന​ട​ന്ന് ഏ​ഴു​ദി​വ​സ​ത്തി​നു​ള്ളി​ൽ​ത​ന്നെ അ​ർ​ഹ​രാ​യ​വ​രു​ടെ പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​നം റ​വ​ന്യൂ വ​കു​പ്പ് ഉൗ​ർ​ജി​ത​മാ​ക്കി. ഇ​തി​നാ​യി സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ ബി​നു ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 13 അം​ഗ​ത്തെ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​യോ​ഗി​ച്ചു. നാ​ലു ല​യ​ങ്ങ​ളി​ലാ​യി താ​മ​സി​ച്ചി​രു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗം​പേ​രും മ​രി​ച്ച​തോ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ക​ഴി​ഞ്ഞ ആ​ശ്രി​ത​രു​ടെ പേ​രും വി​വ​ര​ങ്ങ​ളും വി​ശ​ദാം​ശ​ങ്ങ​ളും ശേ​ഖ​രി​ച്ച് ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ റ​വ​ന്യൂ​സം​ഘം സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ച്ചു. മ​ന്ത്രി എം.​എം. മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​പെ​ട​ലു​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യ​തോ​ടെ ഒ​ക്ടോ​ബ​ർ 10-ന് ​ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വും ഇ​റ​ങ്ങി. കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നി​ന് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ഭൂ​മി കൈ​മാ​റു​ക​യും ചെ​യ്തു.

തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം
കെ​ഡി​എ​ച്ച്പി ക​ന്പ​നി

പെ​ട്ടി​മു​ടി തേ​യി​ല തോ​ട്ട ഉ​ട​മ​ക​ളാ​യ കെ​ഡി​എ​ച്ച്പി ക​ന്പ​നി​യു​ടെ ഉ​ദാ​ര​മ​ന​സ്ക​ത​യും ദു​ര​ന്ത​ത്തി​നു ശേ​ഷ​മു​ള്ള പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന് കൂ​ടു​ത​ൽ ക​രു​ത്താ​യി.
മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച അ​ഞ്ചു​ല​ക്ഷം രൂ​പ​യ്ക്കൊ​പ്പം ക​ന്പ​നി​യും അ​ഞ്ചു​ല​ക്ഷം രൂ​പ ന​ൽ​കി​യി​രു​ന്നു.

പെ​ട്ടി​മു​ടി​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യും വീ​ടു ന​ഷ്ട​പ്പെ​ട്ട​വ​രെ​യും മ​റ്റു എ​സ്റ്റേ​റ്റു​ക​ളി​ലെ​ത്തി​ച്ച് ജോ​ലി​യും വീ​ടും ന​ൽ​കി. പു​ന​ര​ധി​വാ​സ​ത്തി​ന് സ​ർ​ക്കാ​ർ കു​റ്റി​യാ​ർ​വാ​ലി​യി​ൽ വീ​ട് ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ച​തോ​ടെ വീ​ടു​നി​ർ​മാ​ണ​ത്തി​ന്‍റെ ചു​മ​ത​ല ക​ന്പ​നി ഏ​റ്റെ​ടു​ത്തു.

യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ന്പ​നി വീ​ടു​ക​ളു​ടെ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഒ​രു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് എ​ട്ടു വീ​ടു​ക​ളു​ടെ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ക​ന്പ​നി​യു​ടെ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു നി​ർ​മാ​ണം. മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ച സ്ഥ​ല​ത്ത് പ്ര​ത്യേ​ക ക​ല്ല​റ​ക​ൾ നി​ർ​മി​ച്ച​തും സ്മാ​ര​കം നി​ർ​മി​ക്കു​ന്ന​തും ക​ന്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്.