ഓ​ണ്‍​ലൈ​ൻക്ലാ​സി​ൽ ഹാ​ക്കേ​ഴ്സി​ന്‍റെ നു​ഴ​ഞ്ഞു​ക​യ​റ്റം
Wednesday, August 4, 2021 9:56 PM IST
തൊ​ടു​പു​ഴ:​സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് ത​ല​വേ​ദ​ന സൃ​ഷ്‌ടിച്ച് ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളി​ൽ ഹാ​ക്കേ​ഴ്സ് നു​ഴ​ഞ്ഞു​ക​യ​റ്റം. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ന​ഗ​ര​ത്തി​നു സ​മീ​പ​ത്തെ സ്കൂ​ളി​ലെ ഓ​ണ്‍​ലൈ​ൻ ക്ലാ​സി​നി​ടെ പു​റ​ത്തു​നി​ന്നു​ള്ള​യാ​ൾ നു​ഴ​ഞ്ഞു​ക​യ​റി അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യി​രു​ന്നു.​
അ​ധ്യാ​പി​ക​യു​ടെ ക​ർ​ശ​ന ഇ​ട​പെ​ട​ലി​നെത്തുട​ർ​ന്നാ​ണ് ഇ​യാ​ളെ പു​റ​ത്താ​ക്കാ​നാ​യ​ത്. പി​ന്നീ​ട് സ്കൂ​ൾ അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യെത്തുട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​റ്റൊ​രു സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നു ക​ണ്ടെ​ത്തി. ഇ​ദ്ദേ​ഹ​ത്തെ സ്റ്റേ​ഷ​നി​ൽ​വി​ളി​ച്ചു​വ​രു​ത്തി പോ​ലീ​സ് താ​ക്കീ​തു ചെ​യ്ത് വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു.
ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ന്‍റെ ലി​ങ്ക് വ​ഴി ഗ്രൂ​പ്പി​ൽ​ക​യ​റി ചീ​ത്ത​വി​ളി​ച്ചി​ല്ലെ​ങ്കി​ൽ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ ഹാ​ക്ക് ചെ​യ്യു​മെ​ന്ന സ​ന്ദേ​ശം വാ​ട്സ് ആ​പ്പി​ൽ ല​ഭി​ച്ച​തി​നെത്തുട​ർ​ന്നാ​ണ് ഇ​പ്ര​കാ​രം ചെ​യ്ത​തെ​ന്നാ​ണ് വി​ദ്യാ​ർ​ഥി പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യ​ത്.
സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ പ​രി​ജ്ഞാ​ന​മു​ള്ള​യാ​ളാ​ണ് ഈ ​വി​ദ്യാ​ർ​ഥി​യെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ൽ പോ​ലീ​സി​ന് വ്യ​ക്ത​മാ​യി​രു​ന്നു.
സൈ​ബ​ർ സെ​ല്ലി​ന് ഇ​ദ്ദേ​ഹ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യ​തി​നെത്തുട​ർ​ന്നു കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. അ​തേസ​മ​യം ക്ലാ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി ഇ​ത്ത​രം ഹാ​ക്ക​ർ​മാ​ർ നു​ഴ​ഞ്ഞു​ക​യ​റു​ന്ന​ത് അ​ധ്യാ​പ​ക​രെ ക​ടു​ത്ത സ​മ​ർ​ദ്ദ​ത്തി​ലാ​ക്കു​ക​യാ​ണ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണം വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ​ക്ക് സൈ​ബ​ർ പോ​ലീ​സ് ന​ൽ​കി​വ​രു​ന്നു​ണ്ട്.
എ​ന്നാ​ൽ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലു​ള്ള ര​ക്ഷി​താ​ക്ക​ളു​ടെ പ​രി​ച​യ​ക്കു​റ​വും കൂ​ടു​ത​ൽ സു​ര​ക്ഷ​യ്ക്കാ​യി ഓ​രോ വി​ദ്യാ​ർ​ഥി​ക്കും സ്വ​ന്ത​മാ​യി മൊ​ബൈ​ൽ ഫോ​ണ്‍​ല​ഭ്യ​മാ​ക്കി ഈ ​ന​ന്പ​ർ മാ​ത്രം ഉ​പ​യോ​ഗി​ച്ചു ക്ലാ​സി​ൽ പ്ര​വേ​ശി​ക്കാ​നു​ള്ള സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​മെ​ല്ലാം വി​ല​ങ്ങു ത​ടി​യാ​കു​ക​യാ​ണ്.
ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി സൈ​ബ​ർ പോ​ലീ​സും വി​ദ്യാ​ഭ്യാ​സവ​കു​പ്പും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

സൈ​ബ​ർ​സെ​ൽ ന​ൽ​കു​ന്ന
നി​ർ​ദേ​ശ​ങ്ങ​ൾ

-ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ സു​ര​ക്ഷി​ത​മാ​യി ന​ട​ത്തു​ന്ന​തി​ന് അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്വം അ​നി​വാ​ര്യ​മാ​ണ്.
-അ​ധ്യാ​പ​ക​ർ സ്വ​ന്തം ക്ലാ​സു​ക​ളു​ടെ ലി​ങ്കു​ക​ൾ പൊ​തു​വാ​യ ഗ്രൂ​പ്പു​ക​ളി​ൽ ഷെ​യ​ർ ചെ​യ്യ​രു​ത്.
-ഓ​രോ വി​ദ്യാ​ർ​ഥി​യേ​യും അ​ഡ്മി​റ്റ് ചെ​യ്യു​ന്ന​തി​നു​മു​ൻ​പ് വീ​ഡി​യോ​യി​ൽ മു​ഖം ക​ണ്ട് വ്യ​ക്ത​ത​വ​രു​ത്തി മാ​ത്രം അ​ഡ്മി​റ്റ് ചെ​യ്യു​ക
-ഓ​രോ കു​ട്ടി​യും ലോ​ഗി​ൻ ചെ​യ്യു​ന്ന യൂ​സ​ർ​നെ​യിം മാ​ത്രം എ​ല്ലാ​യ്പ്പോ​ഴും ഉ​പ​യോ​ഗി​ക്കു​ക
-ഒ​രേ യൂ​സ​ർ​നെ​യി​മി​ൽ ര​ണ്ടു​പേ​രെ അ​ഡ്മി​റ്റ് ചെ​യ്യ​രു​ത്.