ഇ​ളം​ദേ​ശം സി​എ​ച്ച്സി ഇ​നി ബ്ലോ​ക്ക്‌ലെ​വ​ൽ ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​ർ
Wednesday, August 4, 2021 9:56 PM IST
ആ​ല​ക്കോ​ട്: ഇ​ളം​ദേ​ശം സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തെ ബ്ലോ​ക്ക് ലെ​വ​ൽ ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റാ​യി ഉ​യ​ർ​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലി​നെത്തുട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ണ്ടാ​യ​ത്.

ബ്ലോ​ക്കി​ന്‍റ പ​രി​ധി​യി​ൽ വ​രു​ന്ന വ​ണ്ണ​പ്പു​റം, ആ​ല​ക്കോ​ട്, ഇ​ളം​ദേ​ശം, പൂ​ച്ച​പ്ര, പൂ​മാ​ല, ക​രി​മ​ണ്ണൂ​ർ, ത​ട്ട​ക്കു​ഴ, കോ​ടി​ക്കു​ളം, കു​ട​യ​ത്തൂ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ആ​രോ​ഗ്യകേ​ന്ദ്ര​ങ്ങ​ളെ ഇ​നിമു​ത​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​കോ​പി​പ്പി​ക്കേ​ണ്ട ചു​മ​ത​ല ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് മാ​ത്യു കെ.​ ജോ​ണ്‍ പ​റ​ഞ്ഞു.

ഇ​പ്പോ​ൾ വ​ണ്ണ​പ്പു​റം, പു​റ​പ്പു​ഴ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ളു​ടെ കീ​ഴി​ലും മ​റ്റു​ള്ള​വ മു​ട്ടം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ കി​ഴി​ലു​മാ​ണ്. ഇ​ളം​ദേ​ശം ആ​ശു​പ​ത്രി ബ്ലോ​ക്ക് ലെ​വ​ൽ ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട​ത് മ​ല​യോ​ര ഗോ​ത്ര വ​ർ​ഗ​മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ സ​ഹാ​യ​മാ​കും. ഈ ​മേ​ഖ​ല​യി​ൽ ഇ​പ്പോ​ൾ കി​ട​ത്തി ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന​ത് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യു​മാ​ണ്. ഇ​വി​ടെ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ത​സ്തി​ക​ക​ളും അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.