പെ​രി​യ​വ​ര റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ചു
Tuesday, August 3, 2021 10:14 PM IST
മൂ​ന്നാ​ർ: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന പെ​രി​യ​വ​ര റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഒ​രു​കോ​ടി രൂ​പ​യാ​ണ് പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നാ​യു​ള്ള ടെ​ൻ​ഡ​റു​ക​ൾ ക്ഷ​ണി​ച്ചു. ഒ​രാ​ഴ്ച​യ്ക്ക​കം ടെ​ൻ​ഡ​റു​ക​ളി​ൽ തീ​രു​മാ​ന​മു​ണ്ടാ​ക്കി പ​ണി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
പെ​രി​യ​വ​ര​യി​ൽ പു​തു​താ​യി പ​ണി​ത പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​നു സ​മീ​പ​മാ​ണ് റോ​ഡ് ത​ക​ർ​ന്നി​ട്ടു​ള്ള​ത്.
നി​ല​വി​ൽ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. പു​ഴ​യി​ലെ ഒ​ഴു​ക്ക് ശ​ക്ത​മാ​യാ​ൽ ഇ​പ്പോ​ഴു​ള്ള റോ​ഡും ത​ക​രാ​ൻ ഇ​ട​യു​ണ്ട്. റോ​ഡു ത​ക​ർ​ന്നാ​ൽ മൂ​ന്നാ​ർ - ഉ​ടു​മ​ൽ​പ്പേ​ട്ട അ​ന്ത​ർ​സം​സ്ഥാ​ന ഗ​താ​ഗ​തം​ത​ന്നെ നി​ല​യ്ക്കു​ക​യും ചെ​യ്യും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് റോ​ഡു​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്്.