സി​പി​എം ആ​ക്ര​മി​ച്ചെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന്
Tuesday, August 3, 2021 10:14 PM IST
നെ​ടു​ങ്ക​ണ്ടം: ഫേ​സ്ബു​ക്കി​ൽ ക​മ​ന്‍റി​ട്ട​തി​നെ​ത്തു​ട​ർ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ചെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ രാ​ഷ്ട്രീ​യ​വ​ൽ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നു​പി​ന്നി​ൽ ബി​ജെ​പി​യു​ടെ ഗു​ഢാ​ലോ​ച​ന​യാ​ണു​ള്ള​ത്. വ​ർ​ഷ​ങ്ങ​ളാ​യി സി​പി​എം - ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ആ​ശ​യ​പ​ര​മാ​യ ത​ർ​ക്ക​ങ്ങ​ള​ല്ലാ​തെ യാ​തൊ​രു പ്ര​ശ്ന​വും വാ​ർ​ഡി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല. വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോ​ണി​ലൂ​ടെ ഉ​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. എ​ന്നാ​ൽ ഇ​തൊ​രു അ​വ​സ​ര​മാ​യെ​ടു​ത്ത് പ്ര​ശ്ന​ത്തെ രാ​ഷ്ട്രീ​യ​വ​ൽ​ക​രി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള നു​ണ പ്ര​ചാ​ര​ണ​ങ്ങ​ൾ ബി​ജെ​പി അ​വ​സാ​നി​പ്പി​ക്ക​ണം. സം​ഭ​വം ന​ട​ക്കു​ന്ന സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ മ​ക​നാ​യ വി​ദ്യാ​ർ​ഥി​യെ പ്ര​തി ചേ​ർ​ത്തി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തം​ഗ​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നും വാ​ർ​ഡി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ തു​ര​ങ്കം വ​യ്ക്കു​ന്ന​തി​നു​മാ​യാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​തി​നെ നേ​രി​ടു​മെ​ന്നും സി​പി​എം നേ​താ​ക്ക​ളാ​യ വി​ജ​യ​കു​മാ​രി എ​സ്. ബാ​ബു, സി. ​രാ​ജ​ശേ​ഖ​ര​ൻ, കെ. ​വി​ജി​മോ​ൾ എ​ന്നി​വ​ർ പ​റ​ഞ്ഞു.