മ​റ​യൂ​ർ - മൂ​ന്നാ​ർ റോ​ഡി​ൽ ക​ലു​ങ്കു​ക​ൾ തെ​ന്നി​മാ​റു​ന്നു
Tuesday, July 27, 2021 10:05 PM IST
മ​റ​യൂ​ർ: അ​ന്ത​ർ സം​സ്ഥാ​ന പാ​ത നോ​ർ​ത്തേ​ൻ ഒൗ​ട്ട് ലെ​റ്റ് റോ​ഡി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു. മി​ക്ക​യി​ട​ങ്ങ​ളി​ലും ക​ലു​ങ്കു​ക​ൾ തെ​ന്നി​മാ​റി മ​ണ്ണി​ടി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്.

ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്ന് ഒ​ട്ടേ​റെ സ്ഥ​ല​ങ്ങ​ളി​ലാ​ണ് മ​ണ്ണി​ടി​യു​ക​യും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യും ചെ​യ്തി​രു​ന്ന​ത്. ഒ​രു​ഭാ​ഗം മ​ണ്‍​തി​ട്ട​യും മ​റു​ഭാ​ഗം കൊ​ക്ക​യോ​ടും​കൂ​ടി​യ റോ​ഡി​ൽ ഒ​ട്ടേ​റെ സ്ഥ​ല​ങ്ങ​ളി​ലാ​ണ് അ​ടി​ഭാ​ഗ​ത്തു​ള്ള മ​ണ്ണി​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യാ​യി​രി​ക്കു​ന്ന​ത്.

അ​പ​ക​ട​സാ​ധ്യ​ത വ്യ​ക്ത​മാ​യി​ട്ടു​ള്ള മി​ക്ക​യി​ട​ങ്ങ​ളി​ലും യാ​ത്ര​ക്കാ​ർ​ത​ന്നെ ക​ല്ലും ക​ന്പും നി​ര​ത്തി അ​പ​ക​ട​സൂ​ച​ന ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഒ​ട്ടേ​റെ സ്ഥ​ല​ങ്ങ​ളി​ൽ അ​പ​ക​ടം ഒ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്. അ​പ​ക​ട​ക​ര​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ക​ലു​ങ്കു​ക​ൾ നി​ർ​മി​ച്ചെ​ങ്കി​ലും നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത മൂ​ലം മി​ക്ക​യി​ട​ങ്ങ​ളി​ലും ക​ലു​ങ്കു​ക​ൾ ഇ​ടി​ഞ്ഞി​രി​ക്കു​ക​യാ​ണ്.അ​പ​ക​ട​സാ​ധ്യ​ത മ​ന​സി​ലാ​ക്കി അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ​നി​ർ​മാ​ണ​ത്തി​നു ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.
മ​റ​യൂ​ർ - മൂ​ന്നാ​ർ റോ​ഡി​ൽ ത​ല​യാ​ർ വ​ള​വ് തി​രി​യു​ന്പോ​ൾ വ​ൻ അ​പ​ക​ട സാ​ധ്യ​ത​യാ​ണു​ള്ള​ത്. ക​ലു​ങ്ക് തെ​ന്നി​മാ​റി റോ​ഡ് താ​ഴ്ന്ന നി​ല​യി​ലാ​ണ്.