വ​ള​കോ​ടി​ലെ ക​ല്ലേ​റ്: ഭൂഗ​വേ​ഷ​ണ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി
Monday, July 26, 2021 11:55 PM IST
ഉ​പ്പു​ത​റ: ഭൂ​മി​യി​ൽ നി​ന്ന് വീ​ടു​ക​ൾ​ക്കുമു​ക​ളി​ലേ​ക്ക് ക​ല്ലുവീ​ഴു​ന്ന​ത് തു​ട​ർ​ന്നാ​ൽ കൂ​ടു​ത​ൽ ശാ​സ്ത്രി​യ പ​രി​ശോ​ധ​ന വേ​ണ്ടി വ​രു​മെ​ന്ന് ഡോ. ​സു​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു. നി​ല​ത്തു​നി​ന്ന് ക​ല്ല് ഉ​യ​ർ​ന്ന് പൊ​ങ്ങി വീ​ടി​ന് മു​ക​ളി​ൽ വീ​ഴു​ന്ന​ത് അ​സാ​ധ​ര​ണ സം​ഭ​വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ള​കോ​ട് പു​ളി​ങ്ക​ട്ട പാ​റ​വി​ള​യി​ൽ സെ​ൽ​വ​രാ​ജി​ന്‍റെ​യും സു​രേ​ഷി​ന്‍റെ​യും വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ് പാ​റ​ക്ക​ല്ലു​ക​ൾ വീ​ഴു​ന്ന​ത്.
ര​ണ്ടാംതീ​യ​തി മു​ത​ലാ​ണ് വീ​ടു​ക​ൾ​ക്ക് മു​ക​ളി​ലേ​ക്ക് പാ​റ​ക്ക​ഷ​ണ​ങ്ങ​ൾ വീ​ഴാ​ൻ തു​ട​ങ്ങി​യ​ത്. ആ​ദ്യം രാ​ത്രി​യി​ലാ​ണ് പാ​റ​ക്ക​ല്ലു​ക​ൾ വീ​ടി​ന് മു​ക​ളി​ൽ വീ​ണ​ത്. തു​ട​ർദി​വ​സ​ങ്ങ​ളി​ലും പാ​റ​ക്ക​ല്ലു​ക​ൾ വീ​ഴാ​ൻ തു​ട​ങ്ങി​യ​തോ​ടെ വീ​ട്ടു​കാ​ർ വാ​ഗ​മ​ണ്‍ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് എ​ത്തി സ​മീ​പ​ത്തെ​ല്ലാം പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം വീ​ട് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ടി​നു മു​ക​ളി​ലേ​യ്ക്ക് പാ​റ​ക്ക​ല്ലു​ക​ൾ വീ​ണ​ത് പോ​ലീ​സി​നെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി.
ഇ​ത് മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത ആ​യ​തോ​ടെ​യാ​ണ് ഭൂ​ഗ​വേ​ഷ​ണ സം​ഘം എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഭൂ​ഗ​വേ​ഷ​ണ സം​ഘം ര​ണ്ട് മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​തു​താ​യി ഒ​ന്നും ക​ണ്ട​ത്താ​നാ​യി​ല്ല. ക​ല്ലു​ക​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കു​മെ​ന്നും പോ​ലീ​സി​ന്‍റെ സ​ഹാ​യ​വും തേ​ടു​മെ​ന്നും ഡോ. ​സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച മു​ത​ൽ ക​ല്ലേ​റു​ണ്ടാ​യി​ട്ടി​ല്ല. മ​നു​ഷ്യ​രാ​ണോ ഇ​തി​ന് പി​ന്നി​ലെ​ന്ന് ഗ​വേ​ഷ​ക​സം​ഘ​ത്തി​ന് സം​ശ​യ​വു​മു​ണ്ട്.