മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് 136 അ​ടി ക​ട​ന്നു
Monday, July 26, 2021 11:52 PM IST
കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ 136 അ​ടി പി​ന്നി​ട്ടു.
ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് 136.5 അ​ടി​യാ​യി​രു​ന്ന ജ​ല​നി​ര​പ്പ് വൈ​കു​ന്നേ​ര​ത്തോ​ടെ 137 ന് ​അ​ടു​ത്തെ​ത്തി. രാ​ത്രി മ​ഴ ല​ഭി​ച്ചാ​ൽ ജ​ല​നി​ര​പ്പു​യ​രും. ഇ​ന്ന​ലെ പ​ക​ൽ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് മ​ഴ കു​റ​വാ​യി​രു​ന്നു.
ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സെ​ക്ക​ൻ​ഡി​ൽ 900 ഘ​ന​യ​ടി വെ​ള്ളം ഒ​ഴു​ക്കി​യി​രു​ന്ന​ത് ഇ​ന്ന​ലെ മു​ത​ൽ 1867 ഘ​ന​യ​ടി​യാ​യി വ​ർ​ധിപ്പി​ച്ചി​ട്ടു​ണ്ട്.