വ​ശ്യ​മനോഹരിയായി കോ​ത​ക്കു​ഴി വെ​ള്ള​ച്ചാ​ട്ടം
Monday, July 26, 2021 11:46 PM IST
ഉ​പ്പു​ത​റ: മ​ഴ​ക്കാ​ല​ത്തി​ന്‍റെ മ​നോ​ഹാ​രി​ത​യും വ​ശ്യ​ത​യും ഒ​ന്നു​പോ​ലെ സു​ന്ദ​രി​യാ​ക്കു​ക​യാ​ണ് കോ​ത​ക്കു​ഴി വെ​ള്ളച്ചാ​ട്ടം.​ മ​ഴ​ക്കാ​ല​മാ​യാ​ൽ സ​ജീ​വ​മാ​കുന്ന വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ൽ ഒ​ന്നാ​ണ് കോ​ത​ക്കു​ഴി വെ​ള്ള​ച്ചാ​ട്ടം.

ഉ​പ്പു​ത​റ വ​ള​കോ​ട്ടി​ൽ നി​ന്ന് നാ​ലു കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്താ​ൽ കോ​ത​പാ​റ​യി​ലെ​ത്താം. ഇ​വി​ടെ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്ത് കോ​ത​ക്കു​ഴി വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ​ത്തി ദൃ​ശ്യ​ചാ​രു​ത നു​ക​രാം. ക​ണ്ണം​പ​ടി വ​ന​മേ​ഖ​ല​യി​ലാ​ണ് സു​ന്ദ​രി​യാ​യ വെ​ള്ള​ച്ചാ​ട്ടം. വ​ന​ത്തി​ന്‍റെ ദൃ​ശ്യ​ഭം​ഗി​യും വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും ഏ​തൊ​രാ​ളി​നെ​യും ആ​ന​ന്ദി​പ്പി​ക്കും.​വേ​ന​ൽ​ക്കാ​ല​ത്ത് നീ​രൊ​ഴു​ക്ക് കു​റ​യു​മെ​ങ്കി​ലും ദൃ​ശ്യ​ഭം​ഗി​ക്ക് കു​റ​വൊ​ന്നു​മു​ണ്ടാ​വി​ല്ല.

മ​ഴ സ​ജീ​വ​മാ​കുന്ന​തോ​ടെ പ്ര​ദേ​ശം കൂ​ടു​ത​ൽ സൗ​ന്ദ​ര്യ​വ​തി​യാ​കും. ഏ​തു സ​മ​യ​വും ന​ല്ല കു​ളി​ർ​മ ല​ഭി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. വെ​ള്ള​ച്ചാ​ട്ട​വും പ്ര​കൃ​തിര​മ​ണീ​യ​ത​യും ക്യാ​മ​റ​യി​ൽ പ​ക​ർ​ത്താ​ൻ സ്വ​ദേ​ശി​യ​രാ​യ​വ​ർ ധാ​രാ​ള​മാ​യി​വി​ടെ എ​ത്താ​റു​ണ്ട്. ഇ​ളം തെ​ന്ന​ൽ ഏ​റ്റ് കു​ളി​ർ​മ അ​നു​ഭ​വി​ച്ച് മ​ന​സ് കു​ളി​ർ​പ്പി​ക്കാ​ൻ ഇ​വി​ടെ​യെ​ത്തി മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വ​ഴി​ക്കു​ന്ന​വ​രും ഉ​ണ്ട്.
മ​റ്റ് വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് അ​പ​ക​ട​ര​ഹി​ത​മാ​യ പ്ര​ദേ​ശ​വു​മാ​ണി​ത്. വ​ന​ത്തി​ന് ന​ടു​വി​ലൂ​ടെ ചെ​റു അ​രു​വി​ക​ൾ സം​ഗ​മി​ച്ചാ​ണ് വെ​ള്ള​ച്ചാ​ട്ട​മാ​യി മാ​റു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് സ​മ​യം ചെ​ല​വ​ഴി​ക്കാ​നും ആ​ളു​ക​ൾ ഇ​വി​ടെ എ​ത്തു​ന്നു​ണ്ട്.