പ്ര​തീ​ക്ഷ​യു​ടെ ചി​റ​കി​ൽ ഉ​ടു​ന്പ​ന്നൂ​ർ-​ഇ​ടു​ക്കി റോ​ഡ്
Monday, July 26, 2021 11:46 PM IST
തൊ​ടു​പു​ഴ: ലോ​റേ​ഞ്ചി​നെ ഹൈ​റേ​ഞ്ചു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഉ​ടു​ന്പ​ന്നൂ​ർ-​കൈ​ത​പ്പാ​റ -മ​ണി​യാ​റ​ൻ​കു​ടി -വാ​ഴ​ത്തോ​പ്പ് റോ​ഡി​ന് വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​തോ​ടെ പ്ര​തീ​ക്ഷ​യോ​ടെ മ​ല​യോ​ര ജ​ന​ത.

പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഈ ​റോ​ഡി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി മു​റ​വി​ളി ഉ​യ​ർ​ന്നി​ട്ട് കാ​ല​ങ്ങ​ളാ​യെ​ങ്കി​ലും വ​നം​വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പുമൂ​ലം ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങു​ക​യാ​യി​രു​ന്നു. 2018-ലെ ​മ​ഹാ​പ്ര​ള​യ​ത്തെത്തുട​ർ​ന്ന് ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റി​നു സ​മീ​പം റോ​ഡി​ടി​ഞ്ഞ​തോ​ടെ തൊ​ടു​പു​ഴ-​മൂ​ല​മ​റ്റം-​ഇ​ടു​ക്കി-​ചെ​റു​തോ​ണി പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര​യ്ക്ക് ത​ട​സം നേ​രി​ട്ടി​രു​ന്നു.​

ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​മാ​ന്ത​ര​പാ​ത​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തു പ​ല​പ്പോ​ഴും ഉ​ടു​ന്പ​ന്നൂ​ർ-​കൈ​ത​പ്പാ​റ-​മ​ണി​യാ​റ​ൻ​കു​ടി റോ​ഡാ​ണ്.​ ഈ റോ​ഡി​ന്‍റെ വി​ക​സ​നം പൂ​ർ​ത്തി​യാ​യാ​ൽ ഒ​റ്റ​പ്പെ​ട്ടു​കി​ട​ക്കു​ന്ന കൈ​ത​പ്പാ​റ, മ​ന​യ​ത്ത​ടം ഗ്രാ​മ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ൽ വ​ൻ​കു​തി​ച്ചു​ചാ​ട്ട​മു​ണ്ടാ​കും.​ നാ​ലു​വ​ശ​വും വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​മാ​ണ് കൈ​ത​പ്പാ​റ. പ​ട്ടം​താ​ണു​പി​ള്ള മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ ഗ്രോ ​മോ​ർ ഫു​ഡ് പ​ദ്ധ​തി പ്ര​കാ​രം വ​ന​ഭൂ​മി​യോ​ടു ചേ​ർ​ന്നു​ള്ള ച​തു​പ്പു​നി​ല​ങ്ങ​ൾ പ​തി​ച്ചു​ന​ൽ​കി ഇ​വി​ടെ ക​ർ​ഷ​ക​രെ കു​ടി​യി​രു​ത്തു​ക​യാ​യി​രു​ന്നു.

ഉ​ടു​ന്പ​ന്നൂ​ർ-​ഇ​ടു​ക്കി റോ​ഡ് വീ​തികൂ​ട്ടി നി​ർ​മി​ക്കു​ന്ന​തി​ന് നേ​ര​ത്തെ പി​എം​ജി​എ​സ്‌വൈ ​പ​ദ്ധ​തി​യി​ൽ ​ഉ​ൾ​പ്പെ​ടു​ത്തി​യെ​ങ്കി​ലും വ​നം​വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പു മൂ​ലം നി​ർ​മാ​ണം എ​ങ്ങു​മെ​ത്തി​യി​രു​ന്നി​ല്ല.​ എ​ന്നാ​ൽ ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന റോ​ഷി അ​ഗ​സ്റ്റി​ൻ മ​ന്ത്രി​യാ​യ​തോ​ടെ പ്ര​ത്യേ​ക താ​ത്പ​ര്യ​മെ​ടു​ത്ത് ഒ​രാ​ഴ്ച മു​ന്പ് തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ന്ന​തത​ല​ യോ​ഗം വി​ളി​ച്ചു​കൂ​ട്ടി​യി​രു​ന്നു. ഈ ​യോ​ഗ​ത്തി​ലാ​ണ് റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വ​നം വ​കു​പ്പി​ന്‍റെ സ​ർ​വേന​ട​പ​ടി​ക്ക് അ​നു​മ​തി ല​ഭി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ സ​ട​ക് യോ​ജ​ന​യി​ൽ(​പി​എം​ജി​എ​സ് വൈ) ​ഉ​ൾ​പ്പെ​ടു​ത്തി റോ​ഡ് പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്. 16 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് നി​ല​വി​ൽ സ​ർ​വേ ന​ട​ത്തു​ന്ന​ത്.

സ​ർ​വേ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച് നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങാ​നാ​ണ് യോ​ഗ​ത്തി​ൽ വ​നംമ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ ഒ​രു കോ​ടി രൂ​പ വ​ക​യി​രു​ത്തി റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​ദ്യഘ​ട്ട ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടാംഘ​ട്ട​ത്തി​ന് വ​നംവ​കു​പ്പി​ൽ നി​ന്ന് തു​ട​ർ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ ജോ​ലി​ക​ൾ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ടിവ​ന്നു.

ഉ​ടു​ന്പ​ന്നൂ​രി​ൽ നി​ന്നു കൈ​ത​പ്പാ​റ​യി​ലേ​ക്ക് വേ​ളൂ​ർ ച​പ്പാ​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര വ​ർ​ഷ​കാ​ല​ത്ത് ഇ​വി​ട​ത്തു​കാ​ർ​ക്ക് പേ​ടി സ്വ​പ്ന​മാ​ണ്. ച​പ്പാ​ത്തി​നു മു​ക​ളി​ലൂ​ടെ വെ​ള്ളം ക​യ​റി ഒ​ഴു​കു​ന്ന​തോ​ടെ യാ​ത്ര​മു​ട​ങ്ങും.​ ഇ​തോ​ടെ കൈ​ത​പ്പാ​റ ഗ്രാ​മം ഒ​റ്റ​പ്പെ​ടു​ന്ന സ്ഥി​തി​യു​ണ്ടാ​കും. ഇ​തി​നു പ​രി​ഹാ​ര​മാ​യി ഇ​വി​ടെ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.​

വ​നം​വ​കു​പ്പ് പ​ച്ച​ക്കൊ​ടി കാ​ണി​ച്ചാ​ൽ കു​ടി​യേ​റ്റ ജ​ന​ത​യു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​ണ് പൂ​വ​ണി​യു​ക.