കാ​റ്റി​ലും മ​ഴ​യി​ലും മു​ട്ടം പ​ഞ്ചാ​യ​ത്തി​ൽ വ്യാ​പ​ക നാ​ശം
Wednesday, July 21, 2021 9:59 PM IST
മു​ട്ടം: ക​ന​ത്ത കാ​റ്റി​ലും മ​ഴ​യ​ത്തും മു​ട്ടം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വ്യാ​പ​ക നാ​ശം.

മു​ട്ട​ത്തെ ജി​ല്ലാജ​യി​ലി​ന്‍റെ പ​ന്പ് ഹൗ​സി​ന് സ​മീ​പം മാ​ത്ത​പ്പാ​റ​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ നെ​ല്ലി മ​രം ക​ട​പു​ഴ​കി വീ​ണ് വൈ​ദ്യ​തി ലൈ​ൻ പൊ​ട്ടി.

ഷ​ന്താ​ൾ പ​ബ്ലി​ക്ക് സ്കൂ​ളി​ന് സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ മ​രം വൈ​ദ്യു​തി ലൈ​നി​ൽ വീ​ണ് പോ​സ്റ്റ് ഒ​ടി​ഞ്ഞു. കോ​ട​തി ഭാ​ഗ​ത്ത് വി​ജി​ല​ൻ​സ് ഓ​ഫീ​സി​ന് സ​മീ​പം റോ​ഡ​രു​കി​ൽ നി​ന്നി​രു​ന്ന മ​രം ക​ട​പുഴ​കി വൈ​ദ്യു​തി ലൈ​നി​ൽ വീ​ണ് പോ​സ്റ്റ് ഒ​ടി​ഞ്ഞു. ഇ​ട​പ്പ​ള്ളി, കാ​ക്കൊ​ന്പ്, പ​ഴ​യ​മ​റa്റം, പ​ച്ചി​ലാം​കു​ന്ന്, മ​ല​ങ്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി മ​ര​ങ്ങ​ൾ ക​ടപു​ഴ​കുകയും വൃ​ക്ഷ​ശി​ഖ​ര​ങ്ങ​ൾ ഒ​ടി​യു​ക​യും ചെ​യ്തു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി ലൈ​നു​ക​ൾ​ക്കും നി​ര​വ​ധി പോ​സ്റ്റു​ക​ൾ​ക്കും നാ​ശം സം​ഭ​വി​ച്ചു.

പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​രു​ണ്‍ പൂ​ച്ച​ക്കു​ഴി, മു​ട്ടം, തൊ​ടു​പു​ഴ കെഎസ്ഇബി ​സെ​ക്ഷ​ൻ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ, തൊ​ടു​പു​ഴ അ​ഗ്നി​ര​ക്ഷാസേ​ന , പ്ര​ദേ​ശ​വാ​സി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ വെ​ട്ടി മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

പോ​സ്റ്റു​ക​ളും ലൈ​നു​ക​ളും ത​ക​ർ​ന്ന​തി​നെത്തുട​ർ​ന്ന് നി​ല​ച്ച വൈ​ദ്യു​തി വി​ത​ര​ണം പു​ന​ഃസ്ഥാ​പി​ക്കാ​ൻ രാ​ത്രി വൈ​കി​യും ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

വീ​ടി​നുമു​ക​ളി​ൽ മ​രം വീ​ണു

കു​ട​യ​ത്തൂ​ർ: ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ വീ​ശി​യ​ടി​ച്ച ക​ന​ത്ത കാ​റ്റി​ൽ കു​ട​യ​ത്തൂ​ർ മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു വീ​ണു.

കാ​ഞ്ഞാ​ർ കൂ​ര​വ​ള​വി​ന് സ​മീ​പ​മു​ള്ള കൈ​ത​വേ​ലി​ൽ ഷാ​ജി​യു​ടെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് സ​മീ​പ​ത്ത് നി​ന്ന തേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു. വീ​ടി​ന് കാ​ര്യ​മാ​യ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​ല്ല.