കാ​ന്ത​ല്ലൂ​രി​ൽ ആ​പ്പി​ൾ​കാ​ലം വ​ര​വാ​യി
Wednesday, July 21, 2021 9:57 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ലെ കാ​ന്ത​ല്ലൂ​രി​ലെ ആ​പ്പി​ൾ തോ​ട്ട​ങ്ങ​ളി​ൽ ആ​പ്പി​ൾ വി​ള​ഞ്ഞു പാ​ക​മാ​യി. വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ എ​ന്ന​തി​ലു​പ​രി​യാ​യി വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ക​ർ​ഷ​ക​ർ​ക്ക് ആ​പ്പി​ൾ തോ​ട്ട​ങ്ങ​ളി​ൽ​നി​ന്നും വ​രു​മാ​നം ല​ഭി​ക്കു​ന്ന​ത്. കാ​ന്ത​ല്ലൂ​രി​ലെ ആ​പ്പി​ൾ സീ​സ​ണി​ൽ സ​ഞ്ചാ​രി​ക​ൾ എ​ത്താ​റു​ള്ള​താ​യി​രു​ന്നു. ക​ഴി​ഞ്ഞ സീ​സ​ണി​ലും ഈ ​സീ​സ​ണി​ലും കോ​വി​ഡ് പ്ര​തി​സ​ന്ധി ആ​പ്പി​ൾ ക​ർ​ഷ​ക​രെ​യും ബാ​ധി​ച്ചു.

കാ​ന്ത​ല്ലൂ​രി​ൽ വീ​ട്ടു​വ​ള​പ്പി​ൽ കൗ​തു​ക​ത്തി​ന് ഒ​രു മ​രം മു​ത​ൽ മൂ​ന്നേ​ക്ക​ർ വ​രെ ആ​പ്പി​ൾ കൃ​ഷി​ചെ​യ്യു​ന്ന ക​ർ​ഷ​ക​രു​ണ്ട്. ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ് കാ​ന്ത​ല്ലൂ​രി​ൽ ആ​പ്പി​ൾ​മ​ര​ങ്ങ​ൾ പൂ​വി​ടു​ന്ന​ത്. കാ​യ്ക​ൾ വി​ള​ഞ്ഞു ക​ഴി​ക്കാ​ൻ പാ​ക​മാ​കു​ന്ന​ത് ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​ണ്. ജൂ​ലൈ മ​ധ്യ​ത്തോ​ടെ പ​ഴ​ങ്ങ​ൾ മാ​ർ​ക്ക​റ്റി​ലേ​ക്ക് അ​യ​ക്കാ​മെ​ങ്കി​ലും അ​തി​ന് ത​യാ​റാ​വാ​തെ ഓ​ണ​ക്കാ​ലം​വ​രെ പ​ഴ​ങ്ങ​ൾ മ​ര​ങ്ങ​ളി​ൽ​ത​ന്നെ നി​ല​നി​ർ​ത്തുക​യാ​ണ് തോ​ട്ടം ഉ​ട​മ​ക​ൾ ചെ​യ്യു​ന്ന​ത്.

ക​ച്ച​വ​ട​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​തി​ലു​പ​രി​യാ​യി വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ന​ൽ​കു​ന്ന മോ​ഹ​വി​ല​യാ​ണ് ക​ർ​ഷ​ക​ർ​ക്കു കൂ​ടു​ത​ൽ ലാ​ഭ​ക​രം.കൊ​ടൈ​ക്ക​നാ​ലി​ൽ​നി​ന്നും ഹി​മാ​ച​ലി​ൽ​നി​ന്നും എ​ത്തി​ച്ച റോ​യ​ൽ ഡ​ലീ​ഷ്യ​സ്, ഗ്യാ​നി​സ്മി​ത്ത്, ഗ്യാ​നി​ഗോ​ൾ​ഡ് എ​ന്നീ ഇ​ന​ങ്ങ​ളി​ൽ​പെ​ട്ട ആ​പ്പി​ൾ മ​ര​ങ്ങ​ളാ​ണ് കാ​ന്ത​ല്ലൂ​രി​ൽ വ​ള​രു​ന്ന​ത്. ഒ​രു ആ​പ്പി​ൾ മ​ര​ത്തി​ൽ​നി​ന്നും ശ​രാ​ശ​രി 40 കി​ലോ​ഗ്രാ​മി​ല​ധി​കം വി​ള​വ് ല​ഭി​ക്കും. പ​ച്ച​നി​റ​ത്തി​ലു​ള്ള ഗ്രീ​ൻ ആ​പ്പി​ൾ കൃ​ഷി​യും കാ​ന്ത​ല്ലൂ​രി​ലു​ണ്ട്. ഇ​ത് സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​പ്പി​ൾ കാ​ഴ്ച​യി​ൽ​ത​ന്നെ വൈ​വി​ധ്യ​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്.

പെ​രു​മ​ല, പു​ത്തൂ​ർ, ത​ല​ചോ​ർ ക​ട​വ്, കു​ള​ച്ചി​വ​യ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​പ്പി​ൾ കൃ​ഷി ഏ​റ്റ​വു​മ​ധി​ക​മു​ള്ള​ത്.