ജീ​വി​തം തി​രി​കെ​പ്പിടി​ച്ച് സി​പി​ഒ അ​ജീ​ഷ് പോ​ൾ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി
Thursday, June 24, 2021 10:07 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് കാ​ല​ത്ത് മാ​സ്ക് വ​യ്ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ​ത് ചോ​ദ്യം ചെ​യ്ത​തി​ന്‍റെ പേ​രി​ൽ അ​ക്ര​മി​യു​ടെ ക​ല്ലു​കൊ​ണ്ടു​ള്ള ഇ​ടി​യേ​റ്റ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് 24 ദി​വ​സ​മാ​യി ചി​കി​ൽ​സ​യി​ൽ ക​ഴി​ഞ്ഞു വ​ന്ന സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ജീ​ഷ് പോ​ൾ ആ​ശു​പ​ത്രി വി​ട്ടു. ക​ള​മ​ശേ​രി രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ വി​ദ​ഗ്ധ ചി​കി​ൽ​സ​ക്കൊ​ടു​വി​ൽ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ വ​ന്ന അ​ജീ​ഷ് പോ​ളി​നെ യാ​ത്ര​യാ​ക്കാ​ൻ മ​ന്ത്രി പി.​ രാ​ജീ​വും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രു​ന്നു.
ക​ഴി​ഞ്ഞ ഒ​ന്നി​നാ​ണ് മ​റ​യൂ​ർ കോ​വി​ൽ​ക്ക​ട​വി​ൽ പോ​ലീ​സി​നുനേ​രെ യു​വാ​വി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​രി​ങ്ക​ല്ലു കൊ​ണ്ടു​ള്ള ഇ​ടി​യി​ൽ മ​റ​യൂ​ർ സി​ഐ ര​തീ​ഷി​നും അ​ജീ​ഷി​നും പ​രി​ക്കേ​റ്റു. കോ​വി​ൽ​ക്ക​ട​വ് സ്വ​ദേ​ശി സു​ലൈ​മാ​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മാ​സ്ക് ധ​രി​ക്കാ​തെ ​നി​ന്ന യു​വാ​വ് ​അ​സ​ഭ്യം പ​റ​ഞ്ഞ​തി​നെത്തുട​ർ​ന്ന് ​ചോ​ദ്യം ​ചെ​യ്ത സി​ഐ ര​തീ​ഷി​നെ ക​ല്ല് കൊ​ണ്ട് ​ത​ല​ക്ക് ഇ​ടി​ക്കു​ന്ന​ത് ക​ണ്ട് ത​ട​യാ​ൻ ശ്ര​മി​ച്ച അ​ജി​ഷ് പോ​ളി​നെ ​ക​രി​ങ്ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. അ​ജീ​ഷി​ന്‍റെ ത​ല​യ്ക്ക് മാ​ര​ക​മാ​യി പ​രി​ക്കേ​റ്റു. അ​തി സ​ങ്കീ​ർ​ണ​മാ​യ ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ​ത്. സ​ർ​ക്കാ​രാ​ണ് അ​ജീ​ഷ് പോ​ളി​ന്‍റെ ചി​കി​ൽ​ച്ചെ​ല​വ് വ​ഹി​ച്ച​ത്.
പോ​ലീ​സ് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് അ​ജീ​ഷി​ന്‍റെ ചി​കി​ത്സാച്ചെല​വ് പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​ത്. ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പെ​ട്ട് മി​ക​ച്ച ചി​കി​ൽ​സ ഉ​റ​പ്പ് വ​രു​ത്തി. സം​സ്ഥാ​ന പോ​ലി​സ് മേ​ധാ​വി​യു​മാ​യി സം​ഘ​ട​നാഭാ​ര​വാ​ഹി​ക​ൾ ബ​ന്ധ​പെ​ട്ട് പോ​ലീ​സ് വെ​ൽ​ഫെ​യ​ർ ബ്യു​റോ​യി​ൽ നി​ന്നും മൂ​ന്നു ല​ക്ഷം രൂ​പ​യും അ​ടി​യ​ന്തി​ര സ​ഹാ​യ​മാ​യി അ​നു​വ​ദി​ച്ചു. തൊ​ടു​പു​ഴ ചി​ല​വി​ലെ വീ​ട്ടി​ലെ​ത്തി​യ അ​ജീ​ഷി​ന് ഒ​രു മാ​സം ക​ഴി​ഞ്ഞ് ത​ല​യി​ൽ മ​റ്റൊ​രു ശ​സ്ത്ര​ക്രി​യ കൂ​ടി ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​തു വ​രെ സ്പീ​ച്ച് തെ​റാ​പ്പി​യും ഫി​സി​യോ തെ​റാ​പ്പി​യും ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
മ​ന്ത്രി പി.​രാ​ജീ​വി​നു പു​റ​മെ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും പോ​ലീ​സ് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും ഇ​ന്ന​ലെ അ​ജീ​ഷി​നെ യാ​ത്ര​യാ​ക്കാ​നെ​ത്തി. അ​ജീ​ഷി​നൊ​പ്പം ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മ​റ​യൂ​ർ സി​ഐ ര​തീ​ഷ് ചി​കി​ൽ​സ​യ്ക്ക് ശേ​ഷം നേ​ര​ത്തെ ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു.