പെ​ട്ടി​മു​ടി​യി​ലെ നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി ടീം ​ജ​ന​ത
Thursday, June 24, 2021 10:01 PM IST
മൂ​ന്നാ​ർ: ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ തീ​വ്ര​ത​യി​ൽ ന​ടു​ങ്ങി​നി​ന്ന പെ​ട്ടി​മു​ടി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി ടീം ​ജ​ന​ത. മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​ന​ത ഗാ​രേ​ജ് എ​ന്ന സി​നി​മ​യി​ൽ ആ​കൃ​ഷ്ട​രാ​യ ഒ​രു​കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ രൂ​പം​ന​ൽ​കി​യ കൂ​ട്ടാ​യ്മ​യാ​ണ് ടീം ​ജ​ന​ത.
ചെ​റു​പ്പ​ക്കാ​ർ ത​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ന്‍റെ ഒ​രു​പ​ങ്ക് മാ​റ്റി​വ​യ്ക്കു​വാ​ൻ ത​യാ​റാ​യ​തോ​ടെ പെ​ട്ടി​മു​ടി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കാ​നാ​യി. ഇ​വ​ർ പ​ണം സ്വ​രൂ​പി​ച്ച് ആ​റു കു​ട്ടി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണ്‍ ന​ൽ​കി.
രാ​ജ​മ​ല എ​സ്റ്റേ​റ്റ് മാ​നേ​ജ​ർ സു​നി​ൽ ചെ​ങ്ക​പ്പ ഫോ​ണു​ക​ൾ കു​ട്ടി​ക​ൾ​ക്ക് കൈ​മാ​റി. ക​ന്നി​മ​ല ജി​എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ര​വി​ച​ന്ദ്ര​ൻ, ടീം ​ജ​ന​താ ലീ​ഡ​ർ ജ​യ​റാം, എ​സ്റ്റേ​റ്റ് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഡെ​ന്നി​സ് മാ​ത്യു, വി​ദ്യാ​ഭ്യാ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ഹ​മ്മ​ദ് റി​യാ​സ്, ക​ന്നി​മ​ല സ്കൂ​ൾ അ​ധ്യാ​പി​ക​മാ​രാ​യ ബീ​ന, ബാ​നു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.