എ​ൽ​ഡി​എ​ഫ് ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്ന്
Thursday, June 24, 2021 10:01 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ​യി​ലെ വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ൽ സ്വ​ജ​ന​പ​ക്ഷ​പാ​ത​മാ​ണെ​ന്നു​ള്ള എ​ൽ​ഡി​എ​ഫി​ന്‍റെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ. വാ​ക്സി​ൻ മു​ൻ​സി​പ്പാ​ലി​റ്റി​ക്ക് ല​ഭി​ക്കാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​സി​പ്പാ​ലി​റ്റി ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ആ​വ​ശ്യ​മാ​യ വാ​ക്സി​ൻ ല​ഭ്യ​മാ​യ​ത്. തു​ട​ർ​ന്ന് വാ​ക്സി​നേ​ഷ​ൻ ദ്രു​ത​ഗ​തി​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ പ​റ​ഞ്ഞു.
ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ​യും പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ​യും കൗ​ണ്‍​സി​ല​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മാ​ന​ദ​ണ്ഡം പാ​ലി​ച്ച് അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി​യാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്. പൊ​തു​സ​മൂ​ഹ​വു​മാ​യും ഏ​റ്റ​വും​കൂ​ടു​ത​ൽ ബ​ന്ധ​പ്പെ​ടു​ന്ന ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ര​ട​ക്ക​മു​ള്ള​വ​ർ, വ​യോ​ധി​ക​ർ തു​ട​ങ്ങി വാ​ക്സി​ൻ അ​ടി​യ​ന്ത​ര​മാ​യി ല​ഭി​ക്കേ​ണ്ട​വ​രെ മാ​ന​ദ​ണ്ഡ​പ്ര​കാ​രം ക​ണ്ടെ​ത്തി​യാ​ണ് ന​ൽ​കു​ന്ന​തെ​ന്നും യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ പ​റ​ഞ്ഞു.