കെ​പി​എ​സ്ടി​എ ധ​ർ​ണ ന​ട​ത്തി
Wednesday, June 23, 2021 10:05 PM IST
തൊ​ടു​പു​ഴ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ ഡി​ഡി​ഇ ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ക, പി​എ​സ് സി ​നി​യ​മ​നം ല​ഭി​ച്ച​വ​ർ​ക്ക് പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കു​ക, എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക, എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ഡി​ജി​റ്റ​ൽ പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കു​ക, 1700 സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഹെ​ഡ്മാ​സ്റ്റ​ർ നി​യ​മ​നം ന​ട​ത്തു​ക, ഓ​ണ്‍ ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​വി​ഡ് ഡ്യൂ​ട്ടി​യി​ൽ​നി​ന്നും അ​ധ്യാ​പ​ക​രെ വി​ടു​ത​ൽ ചെ​യ്യു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഡി. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ വി.​എം. ഫി​ലി​പ്പ​ച്ച​ൻ, വി.​കെ. കി​ങ്ങി​ണി, ഷെ​ല്ലി ജോ​ർ​ജ്, സി.​കെ. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ജോ​യി ആ​ൻ​ഡ്രൂ​സ്, ബി​ജു ജോ​സ​ഫ്, ജോ​ളി മു​രി​ങ്ങ​മ​റ്റം, എം.​വി. ജോ​ർ​ജു​കു​ട്ടി, ബി​ജോ​യ് മാ​ത്യു, കെ.​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു