ഏ​ല​ക്കാ ലേ​ലം പു​ന​രാ​രം​ഭി​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു: എം​പി
Wednesday, June 23, 2021 10:05 PM IST
തൊ​ടു​പു​ഴ: പു​റ്റ​ടി സ്പൈ​സ​സ് പാ​ർ​ക്കി​ൽ ഏ​ലം ലേ​ലം പു​ന​രാ​രം​ഭി​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യും ഉ​ട​ൻ അ​നു​മ​തി ല​ഭി​ക്കു​മെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​റി​യി​ച്ചു.
ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി​യ​തി​നെ​തു​ട​ർ​ന്ന് ലേ​ലം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് സ്പൈ​സ​സ് ബോ​ർ​ഡ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന അ​പേ​ക്ഷ​യി​ൽ അ​നു​ഭാ​വ​പൂ​ർ​വം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കി ലേ​ലം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ​നി​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. ഏ​ല​യ്ക്കാ ലേ​ലം നി​ർ​ത്തി​വ​ച്ച​തി​നെ​തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​രു​ന്നു. ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ൽ ലേ​ലം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​രും തേ​നി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും എം​പി പ​റ​ഞ്ഞു.