ക​ർ​ഷ​ക​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ചെ​റു​കി​ട ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ
Wednesday, June 23, 2021 10:02 PM IST
ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ർ, വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ണ്ടാ​യ വ്യാ​പ​ക​മാ​യ വെ​ട്ടു​ക്കി​ളി, ചാ​ഴി​ശ​ല്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ചെ​റു​കി​ട ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
അ​ര​ല​ക്ഷ​ത്തോ​ളം വ​രു​ന്ന വെ​ട്ടു​ക്കി​ളി​ക​ളാ​ണ് ഒ​ന്നി​ച്ചു പ​റ​ന്നെ​ത്തി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്. വ​നാ​തി​ർ​ത്തി​ക​ളി​ലും അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ലും ന​ട​ക്കു​ന്ന വെ​ട്ടു​ക്കി​ളി, പെ​രു​ച്ചാ​ഴി​ശ​ല്യം മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ക്കു​മെ​ന്നു​മു​ള്ള ഭീ​തി ക​ർ​ഷ​ക​രു​ടെ ഉ​റ​ക്കം കെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.
ഓ​ണ​വി​പ​ണി ല​ക്ഷ്യ​മാ​ക്കി കോ​വി​ഡി​നെ അ​തി​ജീ​വി​ച്ച് ക​ർ​ഷ​ക​ർ ന​ട്ടു​വ​ള​ർ​ത്തി​യ പ​യ​റും വാ​ഴ​യും ചേ​ന​യും ചേ​ന്പും ക​പ്പ​യും ഏ​ക്ക​ർ ക​ണ​ക്കി​നാ​ണ് വെ​ട്ടു​ക്കി​ളി​ക​ളും ചാ​ഴി​ക​ളും ന​ശി​പ്പി​ച്ച​ത്.
ഏ​ല​വും കു​രു​മു​ള​കും തെ​ങ്ങും പ്ലാ​വി​ൻ​തൈ​ക​ളും മ​റ്റു പ​ഴ​വ​ർ​ഗ​ച്ചെ​ടി​ക​ളു​ടെ നാ​ന്പു​ക​ളും പെ​രു​ച്ചാ​ഴി​ക​ൾ ഒ​ടി​ച്ച നി​ല​യി​ലാ​ണ് .
ക​ർ​ഷ​ക​രെ സ​മ​ര​ത്തി​ലേ​ക്ക് ത​ള്ളി​വി​ടാ​തെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വൈ.​സി. സ്റ്റീ​ഫ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.