ഈ​ട്ടി​ത്ത​ടി വെ​ട്ടി​യ​തി​നു സ്ഥ​ല ഉ​ട​മ​യ്്ക്കെ​തി​രേ കേ​സെ​ടു​ത്തു
Wednesday, June 23, 2021 10:02 PM IST
ഉ​പ്പു​ത​റ: ഉ​പ്പു​ത​റ വി​ല്ലേ​ജി​ൽ അ​നു​മ​തി​യി​ല്ലാ​തെ ഈ​ട്ടി​ത്ത​ടി വെ​ട്ടി​യ​താ​യി പ​രാ​തി. ഭൂ ​ഉ​ട​മ ആ​ല​ടി പു​ത്ത​ൻ​പു​ര​ക്ക​ൽ പി.​ടി. സാ​ധു​വി​നെ​തി​രെ വ​നം​വ​കു​പ്പ് കേ​സെ​ടു​ത്തു. ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ​നി​ന്നാ​ണ് ഒ​ൻ​പ​തു ഈ​ട്ടി​മ​ര​ങ്ങ​ൾ വെ​ട്ടി​യ​ത്. ഉ​പ്പു​ത​റ വി​ല്ലേ​ജി​ൽ സ​ർ​വേ ന​ന്പ​ർ 800-ൽ ​ഉ​ൾ​പ്പെ​ട്ട ഭൂ​മി​യി​ൽ​നി​ന്നാ​ണ് 10 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ഈ​ട്ടി​മ​ര​ങ്ങ​ൾ വെ​ട്ടി​യ​ത്.
കു​രു​വി​കൊ​ന്പി​ൽ ജോ​യി​യു​ടെ കൈ​വ​ശ​മി​രു​ന്ന ഭൂ​മി മൂ​ന്നു​മാ​സം മു​ന്പാ​ണ് സാ​ധു വാ​ങ്ങി​യ​ത്. ത​ടി വെ​ട്ടി​യ​ത് ഒ​രു ഫ​ർ​ണീ​ച്ച​ർ വ്യാ​പാ​രി​യാ​ണ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ഈ​ട്ടി​ത്ത​ടി മു​റി​ക്കാ​ൻ അ​നു​മ​തി​ക്കാ​യി വി​ല്ലേ​ജ് ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​നു​മ​തി ന​ൽ​കു​ന്ന​തി​നു​മു​ന്നേ ത​ടി​ക​ൾ വെ​ട്ടി. അ​ന​ധി​കൃ​ത​മാ​യി വെ​ട്ടി​യ മ​ര​ങ്ങ​ൾ ക​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. പ​ല വ​ലു​പ്പ​ത്തി​ലു​ള്ള 22 ക​ഷ​ണം ഈ​ട്ടി​ത്ത​ടി​യാ​ണ് മ​ര​ക്കു​റ്റി​ക​ളോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന​ത്. കാ​ക്ക​ത്തോ​ട് ഫോ​റ​സ്റ്റ​ർ ഗോ​പ​കു​മാ​ർ സ്ഥ​ല​ത്തെ​ത്തി കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്തു.