ഒ​ളി​ന്പി​ക് ദി​നാ​ച​ര​ണം നടത്തി
Wednesday, June 23, 2021 10:02 PM IST
ചെ​റു​തോ​ണി: ജി​ല്ല സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ഒ​ളി​ന്പി​ക് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ർ​ച്വ​ൽ ദീ​പ​ശി​ഖാ പ്ര​യാ​ണം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ​നി​ന്നും ആ​രം​ഭി​ച്ച വെ​ർ​ച്വ​ൽ ദീ​പ​ശി​ഖ റാ​ലി അ​ന്ത​ർ​ദേ​ശീ​യ കാ​യി​ക​താ​രം അ​നീ​ഷ് രാ​ജ​ന് ദീ​പ​ശി​ഖ കൈ​മാ​റി ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വെ​ർ​ച്വ​ൽ ദീ​പ​ശി​ഖാ റാ​ലി​യു​ടെ സ​മാ​പ​ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി. വെ​ർ​ച്വ​ൽ ദീ​പ​ശി​ഖ​യു​ടെ സ്വി​ച്ച് ഓ​ണ്‍ ക​ർ​മം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പു​സ്വാ​മി നി​ർ​വ​ഹി​ച്ചു.

ജി​ല്ല​യി​ൽ​നി​ന്നു​ള്ള ഒ​ളി​ന്പ്യ​ൻ​മാ​രാ​യ ഷൈ​നി വി​ൽ​സ​ണ്‍, പ്രീ​ജാ ശ്രീ​ധ​ര​ൻ, കെ.​എം. ബീ​നാ​മോ​ൾ, ദ്രോ​ണാ​ചാ​ര്യ കെ.​പി. തോ​മ​സ് മാ​ഷ്, രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ സി.​വി. വ​ർ​ഗീ​സ്, കെ.​എ​ൽ.​ജോ​സ​ഫ്, കെ.​ജി.​സ​ത്യ​ൻ, അ​ന​സ് ഇ​ബ്രാ​ഹിം, പി.​ബി. സ​ബീ​ഷ്, ഡി​റ്റാ​ജ് ജോ​സ​ഫ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ര്യാ​ക്കോ​സ്, ദീ​പ്തി മ​രി​യ ജോ​സ്, എ​ൽ. മാ​യാ​ദേ​വി, എ​ബി​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ വെ​ർ​ച്വ​ൽ ദീ​പ​ശി​ഖ​യു​ടെ ഭാ​ഗ​മാ​യി പ​ങ്കെ​ടു​ത്തു.

മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ ഒ​ളി​ന്പി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മൂ​ന്നാ​ർ ന​ല്ല​ത​ണ്ണി ജം​ഗ്ഷ​നി​ൽ​നി​ന്നു​ള്ള ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തോ​ടു​കൂ​ടി​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി​മൊ​ഴി ദീ​പ​ശി​ഖ തെ​ളി​യി​ച്ച് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​വീ​ണീ​ന് കൈ​മാ​റി. മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ലെ​ത്തി​യ ദീ​പ​ശീ​ഖ പ്ര​യാ​ണ​ത്തി​ന് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ത​യാ​റാ​ക്കി​യ വേ​ദി​യി​ൽ ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം ​കൃ​ഷ്ണ​ൻ ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി പ്ര​തി​ഷ്ഠി​ച്ചു.

തു​ട​ർ​ന്നു​ന​ട​ന്ന യോ​ഗ​ത്തി​ൽ മൂ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​മ​ണി​മൊ​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈ​എ​സ്പി ആ​ർ.​സു​രേ​ഷ് ഒ​ളി​ന്പി​ക് ദി​ന​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം.​ഭ​വ്യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ർ​ഷ് പീ​റ്റ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജാ​ക്വി​ലി​ൻ മേ​രി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി.​ആ​ർ. അ​ജി​ത് കു​മാ​ർ, അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.