ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യാ​യി പ​രാ​തി
Tuesday, June 22, 2021 10:29 PM IST
തൊ​ടു​പു​ഴ: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വാ​ക്ക​ളി​ൽനി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​താ​യി പ​രാ​തി. വാ​ട്ട്സ് ആ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ​യു​ള്ള പ​ര​സ്യം ക​ണ്ട് ജോ​ലി​ക്ക് ശ്ര​മി​ച്ച വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള യു​വാ​ക്ക​ളാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. കാ​ഞ്ഞി​ര​മ​റ്റം ബൈ​പ്പാ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ, റി​ക്രൂ​ട്ട്മെ​ന്‍റ് സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് ആ​രോ​പ​ണം.
ഗ്രീ​സി​ൽ പാ​യ്ക്കിം​ഗ് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 102 പേ​രി​ൽ നി​ന്ന് 27,500 രൂ​പ വീ​തം വാ​ങ്ങി​യ​താ​യും പി​ന്നീ​ട് ജോ​ലി ന​ൽ​കാ​തെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. പ​ണം ആ​വ​ശ്യ​പ്പെ​ട്ട​വ​ർ​ക്ക് തി​രി​കെ ന​ൽ​കാ​നും ത​യാ​റാ​യി​ല്ല.​ ഇ​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ തൊ​ടു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. 27 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് വി​വ​രം.
പോ​ലീ​സ് സ്ഥാ​പ​ന ഉ​ട​മ​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സൈ​ക്കി​ൾ വി​ത​ര​ണം

തൊ​ടു​പു​ഴ: ഇ​ടു​ക്കി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മി​ന്ന​ൽ സൈ​ക്കി​ൾ​സ് തൊ​ടു​പു​ഴ ഒ​രു​ക്കു​ന്ന നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ സൈ​ക്കി​ൾ വി​ത​ര​ണ​പ​ദ്ധ​തി​യി​ലെ ഒ​ന്നാം ഘ​ട്ട വി​ത​ര​ണോ​ദ്ഘാ​ട​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ച്ചു.