ര​ണ്ടാം​ത​രം​ഗ​വും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കു​ന്നു ; ജ​ന​ജീ​വി​തം സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക്
Tuesday, June 22, 2021 10:28 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് ര​ണ്ടാം​ത​രം​ഗ​ത്തി​ന്‍റെ തീ​വ്ര​ത കു​റ​ഞ്ഞ​തോ​ടെ ജി​ല്ല​യി​ൽ ജ​ന​ജീ​വി​തം സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക് എ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ജി​ല്ല​യി​ൽ 20 ശ​ത​മാ​ന​ത്തി​നു​മു​ക​ളി​ൽ എ​ത്തി​യ​തോ​ടെ ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ലാ​യ ജ​ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ലോ​ക്ഡൗ​ണി​നോ​ട് സ​ഹ​ക​രി​ച്ച് അ​ട​ച്ചു​പൂ​ട്ടി വീ​ട്ടി​ലി​രി​ക്കാ​ൻ ത​യാ​റാ​യ​തോ​ടെ​യാ​ണ് ര​ണ്ടാം​ത​രം​ഗ​ത്തെ വേ​ഗ​ത്തി​ൽ പി​ടി​ച്ചു​കെ​ട്ടാ​നാ​യ​ത്.
കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ കി​ട​ക്ക​ക​ൾ, വെ​ന്‍റി​ലേ​റ്റ​ർ സം​വി​ധാ​നം, ഓ​ക്സി​ജ​ൻ എ​ന്നി​വ​യു​ടെ കു​റ​വ് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.​ എ​ന്നാ​ൽ പ്ര​തി​സ​ന്ധി​ക​ൾ വേ​ഗ​ത്തി​ൽ ത​ര​ണം ചെ​യ്യാ​നാ​യ​തും ആ​ശു​പ​ത്രി​ക​ളി​ൽ സൗ​ക​ര്യ​ങ്ങ​ൾ താ​മ​സം കൂ​ടാ​തെ സ​ജ്ജീ​ക​രി​ക്കാ​നാ​യ​തും രോ​ഗം ​മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ലെ​ത്തി​യ പ​ല​രു​ടെ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി. ​ആ​വ​ശ്യ​ങ്ങ​ൾ ക​ണ്ട​റി​ഞ്ഞു​ള്ള ഒ​രു ജ​ന​ത​യു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം വി​ജ​യം ക​ണ്ട​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് നാ​ട്.
വാ​ക്സി​നേ​ഷ​ൻ ച​ല​ഞ്ച്
ര​ണ്ടാം​ത​രം​ഗം ഉ​ച്ച​സ്ഥാ​യി​ലെ​ത്തി​യ​തോ​ടെ വാ​ക്സി​നേ​ഷ​നാ​യി നെ​ട്ടോ​ട്ട​ത്തി​ലാ​യി​രു​ന്നു ജ​ന​ങ്ങ​ൾ. വാ​ക്സി​നേ​ഷ​ൻ ആ​രം​ഭവേ​ള​യി​ൽ മ​ടി​ച്ചു​നി​ന്ന​വ​ർ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന കാ​ഴ്ച​യാ​ണ് പി​ന്നീ​ട് ക​ണ്ട​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 60 വ​യ​സി​നു​മു​ക​ളി​ലു​ള്ള​വ​ർ​ക്കും പി​ന്നീ​ട് 45 വ​യ​സി​നു​മു​ക​ളി​ലു​ള്ള​വ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കാ​നു​ള്ള ന​ട​പ​ടി​യാ​ണ് സ​ർ​ക്കാ​രും ആ​രോ​ഗ്യ​വ​കു​പ്പും സ്വീ​ക​രി​ച്ച​ത്.​
പി​ന്നീ​ട് വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന വി​ഭാ​ഗ​ത്തി​നു പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​തോ​ടെ കോ​വി​ഡ് മു​ന്ന​ണി​പോ​രാ​ളി​ക​ൾ​ക്കും ഇ​ത​ര​വി​ഭാ​ഗ​ങ്ങ​ൾ​ക്കും പ​രി​ഗ​ണ​ന ന​ൽ​കാ​ൻ ത​യാ​റാ​യ​തും നേ​ട്ട​മാ​യി.
വ്യാ​പാ​ര​മേ​ഖ​ല​യും
ഉ​ണ​രു​ന്നു
ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ വീ​ർ​പ്പു​മു​ട്ടി​യ വ്യാ​പാ​ര​മേ​ഖ​ല സാ​വ​ധാ​നം സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക് എ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഒ​ന്ന​ര​വ​ർ​ഷ​മാ​യി കോ​വി​ഡി​ന്‍റെ പി​ടി​യി​ല​മ​ർ​ന്ന വ്യാ​പാ​ര-​വ്യ​വ​സാ​യ മേ​ഖ​ല ത​ള​ർ​ച്ച​യു​ടെ പാ​ത​യി​ലാ​യി​രു​ന്നു. ഇ​ത്ത​വ​ണ​യെ​ങ്കി​ലും ഇ​തി​നെ മ​റി​ക​ട​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു​വെ​ങ്കി​ലും ര​ണ്ടാം​ത​രം​ത്തി​ന്‍റെ ആ​ഘാ​തം എ​ല്ലാം ത​കി​ടം​മ​റി​ച്ചു.
​വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും സ്വ​ർ​ണ​ക്ക​ട​ക​ളും ചെ​രി​പ്പ്ക​ട​ക​ളു​മെ​ല്ലാം എ​ല്ലാ ദി​വ​സ​വും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു അ​നു​മ​തി ഇ​നി​യും ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ങ്കി​ലും താ​മ​സി​യാ​തെ സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക് എ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. ല​ക്ഷ​ങ്ങ​ൾ മു​ത​ൽ​മു​ട​ക്കി വ്യാ​പാ​രം ആ​രം​ഭി​ച്ച പ​ല സ്ഥാ​പ​ന​ങ്ങ​ളും വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.​
സ​മീ​പ​കാ​ല​യ​ള​വി​ലെ ഉ​ൽ​സ​വ സീ​സ​ണു​ക​ളെ​ല്ലാം ന​ഷ്ട​പ്പെ​ട്ട​തോ​ടെ വ​ൻ​സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ വ്യാ​പാ​രി​ക​ൾ അ​ന​വ​ധി​യാ​ണ്.​ ഇ​തി​ൽ നി​ന്നെ​ല്ലാം ക​ര​ക​യ​റാ​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ പു​തി​യ തു​ട​ക്കം കു​റി​ക്കാ​നാ​ണ് ശ്ര​മം.
നി​ര​ത്തു​ക​ളും
സ​ജീ​വ​മാ​കു​ന്നു
നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വു​വ​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ​യും ഗ്രാ​മ​ങ്ങ​ളി​ലേ​യും നി​ര​ത്തു​ക​ളും ഉ​ണ​ർ​ന്നു​തു​ട​ങ്ങി.​ ഒ​റ്റ, ഇ​ര​ട്ട ന​ന്പ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​കാ​ര്യ​ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​ന് സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.​ കെഎസ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര-​ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.​ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കും ടാ​ക്സി​ക​ൾ​ക്കും സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ​തോ​ടെ ഇ​വ​യും നി​ര​ത്തു​ക​ളി​ൽ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്.​
ഇ​തു വ്യാ​പാ​ര മേ​ഖ​ല​യി​ലെ ഉ​ണ​ർ​വി​നും വ​ഴി​തു​റ​ന്നേ​ക്കും. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​ഠ​ഞ്ഞു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​മ​സി​യാ​തെ നി​ല​വി​ലു​ള​ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ലും ഇ​ള​വു​വ​രു​ത്തു​ന്ന​തോ​ടെ പൊ​തു​ഗ​താ​ഗ​തം സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക് എ​ത്തി​യേ​ക്കും.
തൊ​ഴി​ൽ രം​ഗ​ത്ത്
പു​തു​ച​ല​നം
തൊ​ഴി​ൽ മേ​ഖ​ല​യി​ലെ മു​ര​ടി​പ്പ് മാ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.​ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത മൂ​ലം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ലി​ട​ങ്ങ​ളി​ലെ​ത്താ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ട്ടി​രു​ന്നു.​
ഇ​തി​നു പു​റ​മെ പ​ല സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​തെ വ​ന്ന​തു​മൂ​ലം നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ യ​ഥാ സ​മ​യം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം തൊ​ഴി​ൽ മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു.​ എ​ന്നാ​ൽ ഒ​രാ​ഴ്ച​യാ​യി ഈ ​മേ​ഖ​ല​യി​ലെ മാ​ന്ദ്യം നീ​ങ്ങി​വ​രി​ക​യാ​ണ്.​ഇ​തി​നി​ടെ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ന്‍റെ ഫ​ല​മാ​യി നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ​ക്കു​ണ്ടാ​യ വി​ല​വ​ർ​ധ​ന പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.​ തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ൾ പു​ന​രാ​രം​ഭി​ച്ച​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ൾ​ക്കും ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്.
ര​ണ്ടാം​വ​ർ​ഷ​വും
ഓ​ണ്‍​ലൈ​ൻ പ​ഠ​നം
ഇ​ത്ത​വ​ണ​യെ​ങ്കി​ലും ക​ലാ​ല​യ​ത്തി​ന്‍റെ പ​ടി​വാ​തി​ൽ ക​യ​റാ​മെ​ന്ന മോ​ഹം സ​ഫ​ല​മാ​കാ​ത്ത​തി​ന്‍റെ ദു​ഖം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കു​ന്ന​തി​ലും അ​ധി​ക​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണം ഓ​ണ്‍​ലൈ​ൻ പ​ഠ​നം ത​ന്നെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ത്ത​വ​ണ​യും ശ​ര​ണം. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ അ​നു​ഭ​വ​പ​രി​ച​യം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കു​ന്പോ​ഴും ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വും വൈ​ദ്യു​തി ത​ട​സ​വു​മെ​ല്ലാം വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ക​യാ​ണ്.
നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന സൗ​ക​ര്യ​ത്തി​നാ​വ​ശ്യ​മാ​യ മൊ​ബൈ​ൽ ച​ല​ഞ്ചു​മാ​യി സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും സ​ജീ​വ​മാ​യി രം​ഗ​ത്തു​വ​ന്ന​തും ഉ​ദാ​ര​മ​ന​സ്ക​രു​ടെ കൈ​യ​ഴി​ഞ്ഞ സ​ഹാ​യ​വും ല​ഭി​ച്ച​തോ​ടെ ഈ ​പ്ര​തി​സ​ന്ധി​യും എ​ളു​പ്പ​ത്തി​ൽ മ​റി​ക​ട​ക്കാ​നാ​യി.​വി​ക്ടേ​ഴ്സ് ചാ​ന​ലി​ലൂ​ടെ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന ക്ലാ​സു​ക​ൾ​ക്കു പു​റ​മെ സ്കൂ​ൾ അ​ധ്യാ​പ​ക​ർ എ​ടു​ക്കു​ന്ന ക്ലാ​സു​ക​ളും കൂ​ടി​യാ​കു​ന്ന​തോ​ടെ പ​ഠ​നം എ​ളു​പ്പ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.
ക​ര​ക​യ​റാ​നാ​കാ​തെ
കാ​റ്റ​റിം​ഗ് മേ​ഖ​ല
മ​റ്റു​മേ​ഖ​ല​ക​ളെ​ല്ലാം സ​ജീ​വ​മാ​യ​പ്പോ​ഴും ക​ര​ക​യ​റാ​ൻ വ​ഴി​കാ​ണാ​തെ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ് കാ​റ്റ​റിം​ഗ് മേ​ഖ​ല.​വി​വാ​ഹ​ത്തി​നും ആ​ഘോ​ഷ​ച​ട​ങ്ങു​ക​ൾ​ക്കും 20 പേ​രെ നി​ജ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.​ നി​യ​ന്ത്ര​ണം മാ​സ​ങ്ങ​ൾ പി​ന്നി​ട്ട​തോ​ടെ പ​ല കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ളും വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്.​ ഇ​തു​മൂ​ലം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​ടെ വ​രു​മാ​ന​വും തൊ​ഴി​ലും ന​ഷ്ട​മാ​യി.​ നൂ​റു​ക​ണ​ക്കി​നു ചെ​റു​പ്പ​ക്കാ​ർ കാ​റ്റ​റിം​ഗ് മേ​ഖ​ല​യി​ലും അ​നു​ബ​ന്ധ തൊ​ഴി​ലു​ക​ളി​ലും വ്യാ​പൃ​ത​രാ​യി​രു​ന്നു.​ഇ​വ​രെ​ല്ലാം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് നീ​ങ്ങു​ന്ന​ത്.​ഇ​തോ​ടൊ​പ്പം ല​ക്ഷ​ക​ണ​ക്കി​നു രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ഓ​ഡി​റ്റോ​റി​യ​ങ്ങ​ളും ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റു​ക​ളും മാ​സ​ങ്ങ​ളാ​യി അ​ട​ച്ചു​പൂ​ട്ടി​യ​തോ​ടെ ബാ​ങ്ക് വാ​യ്പ​തി​രി​ച്ച​ട​യ്ക്കാ​നാ​കാ​തെ ഉ​ട​മ​ക​ളും ദു​രി​ത​ത്തി​ലാ​ണ്.​കോ​വി​ഡ് തീ​ർ​ത്ത ദു​രി​തം പ​ല​രു​ടെ​യും പ്ര​തീ​ക്ഷ​ക​ളെ ത​ല്ലി​കെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഈ ​ദു​രി​ത​ത്തെ അ​തി​ജീ​വി​ക്കാ​ൻ കൂ​ട്ടാ​യ​പ​രി​ശ്ര​മ​മാ​ണ് അ​നി​വാ​ര്യ​മാ​യി​രി​ക്കു​ന്ന​ത്.