കാ​ട്ടാ​നശ​ല്യം: പൊ​റു​തി​മു​ട്ടി മാ​ങ്കു​ളം ക​വി​ത​ക്കാ​ട് മേ​ഖ​ല
Tuesday, June 22, 2021 10:25 PM IST
അ​ടി​മാ​ലി: കാ​ട്ടാ​ന ശ​ല്യ​ത്താ​ൽ പൊ​റു​തി​മു​ട്ടി മാ​ങ്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​വി​ത​ക്കാ​ട് മേ​ഖ​ല. പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം ഇ​റ​ങ്ങി​യ കാ​ട്ടാ​ന വ്യാ​പ​ക​മാ​യി ദേ​ഹ​ണ്ഡ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും കൃ​ഷി​യി​ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ മെ​ഷി​ൻ​പു​ര ത​ക​ർ​ക്കു​ക​യും ചെ​യ്തു.
തെ​ങ്ങ്, കൊ​ക്കോ, കു​രു​മു​ള​ക് ചെ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യൊ​ക്കെ കാ​ട്ടാ​ന ന​ശി​പ്പി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഓ​രോ​ദി​വ​സ​വും കാ​ട്ടാ​ന​ക​ൾ വ​രു​ത്തു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.
ക​വി​ത​ക്കാ​ട് മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ശ​ല്യം ആ​രം​ഭി​ച്ചി​ട്ട് ഏ​താ​നും നാ​ളു​ക​ളാ​യി. ശ​ല്യം വ​ർ​ധി​ച്ച​തോ​ടെ റ​ബ​ർ ടാ​പ്പിം​ഗ് അ​ട​ക്ക​മു​ള്ള കൃ​ഷി​പ്പ​ണി​ക​ൾ​ക്കാ​യി ക​ർ​ഷ​ക​ർ ഭ​യ​ത്തോ​ടെ​യാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. വി​ര​ട്ടി​യോ​ടി​ച്ചാ​ലും ആ​ന​ക​ൾ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ​നി​ന്നും പി​ൻ​വാ​ങ്ങാ​ൻ ത​യാ​റാ​വാ​ത്ത​ത് ക​ർ​ഷ​ക​രെ വ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​ട്ടു​ണ്ട്.
കോ​വി​ഡി​നെ​തു​ട​ർ​ന്ന് വ​രു​മാ​നം നി​ല​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കാ​ട്ടാ​ന ശ​ല്യ​ത്താ​ൽ ഉ​ണ്ടാ​കു​ന്ന കൃ​ഷി​നാ​ശം പ​ല​രേ​യും ക​ട​ക്കെ​ണി​യി​ലാ​ക്കു​ക​യാ​ണ്.