ഉ​പ്പു​ത​റ ഡി​സി​സി​യി​ലെ രോ​ഗി​ക​ളു​ടെ വി​ശ​പ്പ​ക​റ്റി പു​ള​ിങ്ക​ട്ട ഇ​ട​വ​ക
Tuesday, June 22, 2021 10:25 PM IST
ഉ​പ്പു​ത​റ: ഡി​സി​സി​യി​ൽ ഭ​ക്ഷ​ണം വി​ള​ന്പി വ​ള​കോ​ട് പു​ളി​ങ്ക​ട്ട ഇ​ട​വ​ക. വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ചി​റ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഡി​സി​സി​യി​ലെ രോ​ഗി​ക​ൾ​ക്കും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഉ​ച്ച​ഭ​ക്ഷ​ണ​മെ​ത്തി​ച്ചു​ന​ൽ​കി​യ​ത്.
രോ​ഗി​ക​ൾ​ക്കും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​യി നൂ​റോ​ളം ഭ​ക്ഷ​ണ​പ്പൊ​തി​ക​ളാ​ണ് ഡി​സി​സി​യി​ൽ എ​ത്തി​ച്ച​ത്. ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തം​ഗം ഫ്രാ​ൻ​സി​സ് ദേ​വ​സ്യ, എം.​വി. ജ​യേ​ഷ് എ​ന്നി​വ​രും ഫാ. ​വ​ർ​ഗീ​സ് ചി​റ​ക്ക​ലി​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

സ​ഹ​പാ​ഠി​ക്കൊ​രു കൈ​ത്താ​ങ്ങ്

നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ഞ്ഞൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ല്ലാ​ർ ഗ​വ. സ്കൂ​ളി​ൽ ന​ട​ന്ന വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ നി​ർ​വ​ഹി​ച്ചു.
ഡി​സി​സി സെ​ക്ര​ട്ട​റി സി.​എ​സ്. യ​ശോ​ധ​ര​ൻ, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മി​നി പ്രി​ൻ​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്. അ​രു​ണ്‍, പി.​ജെ. ജോ​മോ​ൻ, അ​രു​ണ്‍ രാ​ജേ​ന്ദ്ര​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ശി​വ​രാ​മ സി​ൻ​ഹ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ന്ദ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.